Advertisment

ഇതാണ് യഥാര്‍ത്ഥ ജീവിതം ? വിധിയോടു പൊരുതി നേടിയ ജീവിതം

New Update

ആലയിലെ തീച്ചൂളയില്‍ പഴുക്കുന്ന കാരിരുമ്പിനു മുനയും മൂര്‍ച്ചയും വരുത്തി ജീവിതം കരുപ്പിടിപ്പിക്കുന്ന ഈ കൊച്ചുബാലികയെ നമിക്കാതെ വയ്യ ..

Advertisment

അച്ഛനമ്മമാരുടെ മരണശേഷം ആരോരുമില്ലാതെ അനാഥരായ മൂന്നു കുഞ്ഞുങ്ങള്‍ ജീവിതത്തിനു മുന്നില്‍ പകച്ചുനിന്നു. ഇനിയെങ്ങനെ ജീവിക്കും ? ആരാണ് സംരക്ഷിക്കുക ? ചെറിയൊരു വീട്ടില്‍ മറ്റു വരുമാനങ്ങളോ സമ്പാദ്യങ്ങളോ ഒന്നുമില്ലാതെ അവര്‍ തളര്‍ന്നിരുന്നു.

തെരുവില്‍പ്പോയി ഭിക്ഷയെടുക്കുകയല്ലാതെ മറ്റു മാര്‍ഗ്ഗങ്ങളൊന്നും അവര്‍ക്കു മുന്നിലില്ലായിരുന്നു. അവരുടെ ചെറുപ്രായത്തില്‍ തന്നെ അമ്മ മരിച്ചു. പിന്നീട് ക്യാ ന്‍സര്‍ രോഗിയായിരുന്ന അച്ഛനും പോയി. അന്ന് മൂത്തമകള്‍ സോണിക്ക് പ്രായം 10 വയസ്സ്, അതിനിളയ ആണ്‍കുട്ടി അരുണ്‍ ( 8) ശാരദ (6) എന്നിവര്‍ക്ക് എന്തുചെയ്യണമെന്ന് ഒരു പിടിയുമില്ലായിരുന്നു.

publive-image

അറിവോ പക്വതയോ ഇല്ലാത്ത പ്രായം. അച്ഛന്റെ ആലയില്‍ സ്കൂള്‍ അവധിയുള്ളപ്പോഴെല്ലാം സഹായിക്കാന്‍ പോയിരുന്നത് മൂത്തവളായ സോണി യായിരുന്നു.. ബ്ലോവര്‍ കറക്കി ലോഹം പഴുക്കാന്‍ കാറ്റടിച്ചു കൊടുത്തിരുന്ന അനുഭവം തുണയായി. അന്നൊക്കെ അച്ഛന്‍, പഴുത്തുചുവന്ന ഇരുമ്പില്‍ കൂടമടിച്ച് അതിനു രൂപഭാവം വരുത്തുന്നതെല്ലാം അവള്‍ കൌതുകത്തോടെ നോക്കികണ്ടിരുന്നു..

ബന്ധുക്കള്‍ ആരുമില്ല സഹായിക്കാന്‍. മുത്തച്ചനും മുത്തശ്ശിയും രോഗികളും.. സോണി പലതവണ ആലോചിച്ചു.. ജീവിക്കാന്‍ എന്ത് ചെയ്യും ? രാത്രികളില്‍ ഉറക്കം വന്നില്ല. ട്രെയിനില്‍ ഭിക്ഷയെടുത്താല്‍ വിശപ്പിനുള്ളത് കിട്ടുമെന്ന് അയല്‍പക്കത്തുള്ള ഒരു സ്ത്രീ പറഞ്ഞു. അവര്‍ക്കതാണ് തൊഴിലും. സഹായിക്കാമെന്ന് വാഗ്ദാനവും നല്‍കി.

publive-image

സോണി നേരേ ആലയില്‍ചെന്നുനോക്കി.. അവള്‍ അനിയനെയും ഒപ്പം കൂട്ടി. അവിടെ അച്ഛന് പൂര്‍ത്തിയാക്കാന്‍ കഴിയാതിരുന്ന പണികളില്‍ അവളൊന്നു കൈവച്ചു. ശ്രമം വിജയിച്ചു. കത്തികളും പിക്കാസും ഒക്കെ അവള്‍ മൂര്‍ച്ചകൂട്ടി.അതാതു വീടുകളില്‍ എത്തിച്ചപ്പോള്‍ അവര്‍ക്കും അതിശയം.. അവര്‍ കൂടുതല്‍ പണം നല്‍കി പ്രോല്‍സാഹിച്ചപ്പോള്‍ പിന്നെ ഒന്നുമാലോചിച്ചില്ല.

പിന്തിരിപ്പിക്കാനും ആക്ഷേപിക്കാനും വന്നവരെ ശ്രദ്ധിച്ചില്ല. മാര്‍ക്കറ്റില്‍പ്പോയി കരികൊണ്ടുവന്നു അനിയനൊപ്പം ആലയില്‍ രാവിലെയും വൈകിട്ടും ജോലിചെയ്തു. ഇതിനിടെ വിശ്വകര്‍മ്മ സമുദായക്കാര്‍ സാമ്പത്തികമായി സഹായിച്ചതുകൂടാതെ വേണ്ടത്ര പ്രചാരവും പ്രോത്സാഹനവും നല്‍കി. സോണി പഠനത്തില്‍ മിടുക്കിയാണ്. രാവിലെ ആഹാരം പാകം ചെയ്തശേഷം ആലയില്‍ പോയി ഒന്നുരണ്ടു മണിക്കൂര്‍ ജോലിചെയ്യും. പിന്നീടു സ്കൂളിലേക്ക്. വൈകിട്ടും അങ്ങനെതന്നെയാണ് പതിവ് .ചിലപ്പോള്‍ ഇളയ കുഞ്ഞനുജത്തിയും കൂട്ടിനുണ്ടാകും.

publive-image

അവധി ദിവസങ്ങളില്‍ മൂന്നുപേരും ആലയിലുണ്ടാകും.അപ്പോള്‍ അവിടെയാണ് ഭക്ഷണം പാകം ചെയ്യുന്നത്. മൂന്നുപേരും പഠിക്കുന്നതും ജീവിക്കുന്നതും ആലയിലെ ജോലിമൂലമാണ്. ഇന്ന് മൂത്തവള്‍ സോണിക്ക് 13 വയസ്സായി.

മുത്തശ്ശനെയും മുത്തശ്ശിയെയും അവളാണ് സംരക്ഷിക്കുന്നതും അവര്‍ക്ക് മരുന്നുവരെ വാങ്ങി നല്‍കുന്നതും. കൂടാതെ രണ്ടു സഹോദരങ്ങള്‍ക്കും അച്ഛനും അമ്മയുമെല്ലാം ഇന്ന് സോണിയാണ്.ആരുടെ മുന്നിലും കൈനീട്ടാതെ ആ കുഞ്ഞുങ്ങള്‍ കഠിനാധ്വാനം ചെയ്താണ് ജീവിക്കുന്നത്.

ആലയില്‍ ധാരാളം ജോലി വരുന്നുണ്ട്. അതെല്ലാം സമയത്തുതന്നെ കൃത്യമായി ചെയ്തുതീര്‍ക്കുന്നത് കൊണ്ട് ജീവിക്കാനും പഠിക്കാനും ഇന്നവര്‍ക്ക് ബുദ്ധിമുട്ടില്ല. കത്തികളും , വെട്ടിരുമ്പുമൊക്കെ നിര്‍മ്മിച്ച്‌ കടകളില്‍ കൊണ്ടുപോയി വില്‍ക്കുകയും ചെയ്യാറുണ്ട്.

ഉത്തര്‍ പ്രദേശ് ലെ ഗോണ്ട് ജില്ലയിലുള്ള ബാജിര്‍ ഗഞ്ച് ഗ്രാമത്തിലെ മണ്‍മറഞ്ഞ ബ്രിജേഷ് വിശ്വകര്‍മ്മയുടെ മക്കളാണ് ഇവര്‍ മൂവരും.

publive-image

ഇതെത്രനാള്‍ തുടരും? ഇവരെങ്ങനെ മുന്നോട്ടു പോകും.? ആരുണ്ട്‌ ഈ കുഞ്ഞുങ്ങള്‍ക്ക്‌ തുണയായി ?

കുഗ്രാമാമായതിനാല്‍ സന്നദ്ധ സംഘടനകളും , വ്യവസായികളും ആരും ഇവരെ സഹായിക്കാന്‍ മുന്നോട്ടുവന്നിട്ടില്ല. ഇവര്‍ക്കായി ഇന്നുവരെ ഒരു സര്‍ക്കാര്‍ സഹായവും കിട്ടിയിട്ടുമില്ല.

കളിച്ചു നടക്കേണ്ട പ്രായത്തില്‍ ജീവിക്കാനായി കാരിരുമ്പിനോട് മല്ലിടേണ്ടിവന്ന മൂന്നു കൌമാരങ്ങളുടെ കഥ ഏതു കഠിനഹൃദയന്റെ മനസ്സാണ് അലിയിക്കത്തത്..?

ചിത്രങ്ങളില്‍..അവസാനത്തേത് വിശ്വകര്‍മ്മ സമാജം നല്‍കിയ സഹായസമയത്തെ ചിത്രം.

 

Advertisment