Advertisment

ഇതാണ് ശരിക്കും സൻമനസ്... മണ്ണാർക്കാട് പോലീസ് സ്റ്റേഷനിൽ നടന്നുവന്നിരുന്ന സൗജന്യ പിഎസ്‌സി പരിശീലനത്തിൽ സർക്കാർ ജോലി ലഭിച്ചവർ കുട്ടികൾക്ക് ഓൺലൈൻ പഠന സൗകര്യമൊരുക്കി

New Update

publive-image

Advertisment

പാലക്കാട്: മണ്ണാർക്കാട് പോലീസ് സ്റ്റേഷനിൽ നടന്നുവന്നിരുന്ന സൗജന്യ പിഎസ്‌സി പരിശീലനത്തിൽ പങ്കെടുത്തു സർക്കാർ ജോലി കരസ്ഥമാക്കിയവരാണ് മണ്ണാർക്കാട് ജിഎം യുപി സ്കൂളിലെ കുട്ടികൾക്കായി പുതിയ സ്മാർട്ട് ഫോണുകൾ നൽകിയത്.

ഇതോടൊപ്പം വിദ്യാലയം നടപ്പാക്കുന്ന ഓൺലൈൻ വീട്ടസംബ്ലിയുടെ ഉദ്ഘാടനവും നടത്തി.

നാട്ടുകൽ സർക്കിൾ ഇൻസ്പെക്ടർ ഹിദായത്തുള്ള മാമ്പ്ര ഉദ്ഘാടനം നിർവഹിച്ചു. പ്രധാനാധ്യാപകൻ കെ.കെ.വിനോദ് കുമാർ അധ്യക്ഷനായി.

ലോക സംഗീത ദിനത്തിൽ പ്രശസ്ത ഗായകൻ കീഴേടത്ത് രാധാകൃഷ്ണൻ മെഹ്ഫിൽ ഗായകൻ മുഹമ്മദലി, പൂർവ വിദ്യാർത്ഥിനി ഹൃദ്യ കൃഷ്ണ എന്നിവർ ഗാനാർച്ചന നടത്തി. അന്താരാഷ്ട്ര യോഗ ദിനത്തിൽ യോഗാചാര്യൻ സന്തോഷ് മണ്ണാർക്കാട് കുട്ടികൾക്ക് യോഗ പരിശീലനം നൽകി.

എം എൻ കൃഷ്ണകുമാർ, പി മനോജ് ചന്ദ്രൻ, സക്കീർ ഹുസൈൻ, ജി.എൻ ഹരിദാസ്, അനൂപ്, അജിത്ത്, നിധിൻ, യു കെ ബഷീർ, രാജശ്രീ എന്നിവർ പങ്കെടുത്തു.

palakkad news
Advertisment