Advertisment

സ്മാര്‍ട്ട്‌ഫോണുകളുടെ വില വര്‍ദ്ധിപ്പിക്കാനൊരുങ്ങി ഷവോമി

author-image
ടെക് ഡസ്ക്
New Update
എല്ലാ സ്മാര്‍ട്ട്‌ഫോണുകളുടെ വില വര്‍ദ്ധിപ്പിക്കാനൊരുങ്ങി ഷവോമി. മാര്‍ച്ച് മാസത്തിൽ സര്‍ക്കാര്‍ ജിഎസ്ടി നിരക്ക് പരിഷ്‌കരിച്ചത് സ്മാര്‍ട്ട്‌ഫോണുകളുടെ വിലക്കയറ്റത്തിന് കാരണമാവുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
publive-image

ജിഎസ്ടി പുനരവലോകനം നടപ്പിലാക്കിയതിനാല്‍ പുതിയ വിലനിര്‍ണ്ണയം എംഐ.കോമില്‍ പ്രതിഫലിപ്പിക്കുമെന്ന് ഷവോമി അറിയിച്ചു.ഇതിനകം തന്നെ വിലക്കയറ്റം ഫ്‌ളിപ്കാര്‍ട്ടില്‍ പ്രതിഫലിച്ചിരുന്നു. റെഡ്മി, പോക്കോ, എംഐ സ്മാര്‍ട്ട്‌ഫോണുകള്‍ക്കാണ് വിലവര്‍ധനവ് ഉണ്ടാകുന്നത്. 6 ജിബി റാം + 128 ജിബി റോം ഉള്ള പോക്കോ എക്‌സ് 2 സ്മാര്‍ട്ട്‌ഫോണിന് 16,999 രൂപ ഉണ്ടായിരുന്നത് ഇപ്പോള്‍ 17,999 രൂപയായി മാറി. 6 ജിബി റാം + 64 ജിബി റോമുള്ള റെഡ്മി കെ 20 യുടെ വില 2,000 രൂപ വര്‍ധിച്ചു. റെഡ്മി കെ 20 പ്രോയുടെ 6 ജിബി റാം + 128 ജിബി റോം വേരിയന്റിനും സമാനമായ വിലവര്‍ധനവ് വന്നിട്ടുണ്ട്.

mobile charge increase indian mobile service
Advertisment