Advertisment

 വാഹന പരിശോധനയ്ക്കിടെ കൈകാണിച്ചിട്ടും നിര്‍ത്താതെ പോയ അഞ്ച് കോളജ് വിദ്യാര്‍ഥികളുടെ വീട്ടില്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിയത് വെറും അരമണിക്കൂറിനുള്ളില്‍ ; വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചത് ഇങ്ങനെ ..!

New Update

മലപ്പുറം : വാഹന പരിശോധനയ്ക്കിടെ കൈകാണിച്ചിട്ടും നിര്‍ത്താതെ പോയ അഞ്ച് കോളജ് വിദ്യാര്‍ഥികളുടെ വീട്ടില്‍ അരമണിയ്ക്കൂറിനകം മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരെത്തി. കുണ്ടൂര്‍ കോളേജ് പരിസരത്തു വെച്ചാണാ ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്കായി കൈകാണിച്ചത്.

Advertisment

publive-image

എന്നാല്‍ നിര്‍ത്താതെ പാഞ്ഞ കുണ്ടൂര്‍, കൊടിഞ്ഞി, തെയ്യാല എന്നീ പ്രദേശങ്ങളിലെ വിദ്യാര്‍ഥികളുടെ വീടുകളില്‍ അര മണിക്കൂറിനകം ഉദ്യോഗസ്ഥരെത്തി.കേസെടുത്തതിന് പുറമെ, രക്ഷിതാക്കള്‍ക്ക് ബോധവല്‍ക്കരണം നല്‍കുകയും ചെയ്ത ശേഷമാണ് ഇവര്‍ പോയത്.

മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മാത്രമായുള്ള ‘സ്മാര്‍ട്ട് ട്രേസര്‍’ എന്ന മൊബൈല്‍ ആപ്പ് വഴിയാണ് ഉടനടി വാഹന ഉടമയുടെ വിശദ വിവരങ്ങള്‍ ശേഖരിക്കുന്നത്. നിര്‍ത്താതെ പോകുന്ന വാഹനങ്ങളുടെ പിന്നാലെ പോകുന്നതില്‍ അപകട സാധ്യതയുള്ളതിനാലാണ് പുതിയ മാര്‍ഗം സ്വീകരിച്ചിട്ടുള്ളത്.

സ്‌കൂളിലേക്ക് വാഹനവുമായി എത്തിയ നാലു കുട്ടി ഡ്രൈവര്‍മാര്‍ക്കെതിരെ കേസെടുക്കുകയും പ്രോസിക്യൂഷന്‍ നടപടികള്‍ക്ക് ശുപാര്‍ശ ചെയ്യുകയും ചെയ്തിട്ടുണ്ട്.

Advertisment