Advertisment

ഇന്ത്യന്‍ വിപണി കൈയ്യടക്കാന്‍ ഒരുങ്ങി ചൈനീസ് സ്മാര്‍ട്‌ഫോണ്‍ ലീഗു

author-image
ടെക് ഡസ്ക്
New Update

publive-image

Advertisment

ഇന്ത്യന്‍ വിപണിയിലേയ്ക്ക് അവസാനമായി എത്തിയ ചൈനീസ് സ്മാര്‍ട്‌ഫോണ്‍ ആണ് ലീഗു. ചൈനയില്‍ മാത്രമല്ല യൂറോപ്യന്‍ വിപണിയിലും ലീഗു സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഇനൊവേറ്റിവ് ഐഡിയല്‍സ് ആന്റ് സര്‍വീസസുമായി ചേര്‍ന്നാണ് ഇന്ത്യന്‍ വിപണിയില്‍ ലീഗു പ്രവര്‍ത്തനമാരംഭിക്കുന്നത്.

50000 ഫോണുകള്‍ ഒരു ദിവസം നിര്‍മ്മിക്കാന്‍ ശേഷിയുള്ള നിര്‍മ്മാണ ശാലയും ഒരു റിസര്‍ച്ച് ആന്റ് ഡെവലപ്പ്മെന്റ്; യൂണിറ്റും ലീഗുവിനുണ്ട്. ഇന്ത്യന്‍ വിപണില്‍ ആദ്യം എത്തുക ലീഗൂന്റെ എസ് സീരീസ്, എം സീരീസ് സ്മാര്‍ട്ഫോണുകളാണ്.

ഇന്റര്‍നെറ്റ് ഓഫ് തിങ്സ്, ഇന്‍ഫര്‍മേഷന്‍ ആന്റ് കമ്മ്യൂണിക്കേഷന്‍ ടെക്നോളജി മേഖലകളിലെ ആവശ്യമനുസരിച്ച് നിക്ഷേപം നടത്താനും അതുവഴി മൊബൈല്‍ ഫോണ്‍ മേഖലയില്‍ മുന്നേറാനുമാണ് ലക്ഷ്യമെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു.

ചൈനയെ പോലെ വലുതും വൈവിധ്യം നിറഞ്ഞതുമായ വിപണിയാണ് ഇന്ത്യയെന്നും ഇന്ത്യയിലേക്ക് എത്താന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും ലീഗൂ സി.ഓ.ഓ. കെവിന്‍ ലിയു പറഞ്ഞു. ഇന്ത്യക്കാരുടെ താത്പര്യങ്ങള്‍ക്കനുസരിച്ചാണ് തങ്ങള്‍ സ്മാര്‍ട്ഫോണുകള്‍ തയ്യാറാക്കിയിരിക്കുന്നതെന്നും ലിയു പറഞ്ഞു.

Advertisment