Advertisment

കരിമ്പ ഗവണ്മെന്റ് ഹൈസ്‌കൂളിൽ പഠനത്തിന് സൗകര്യമില്ലാത്ത കുട്ടികൾക്ക് മൊബൈൽ ഫോൺ ലൈബ്രറിയിൽ അംഗത്വം. ഫോണുകൾ സംഭാവനയായി നൽകി പൂർവ വിദ്യാർഥികൾ

New Update

publive-image

Advertisment

മണ്ണാർക്കാട്: കരിമ്പ ഗവണ്മെന്റ് ഹൈസ്‌കൂളിൽ പുസ്തക ലൈബ്രറി പോലെ സ്മാർട്ട് ഫോൺ ലൈബ്രറിയും പ്രവർത്തിച്ചു തുടങ്ങി. സ്കൂൾ ലൈബ്രറിയിൽ നിന്ന് പുസ്തകങ്ങളെടുക്കുന്ന മാതൃകയിൽ പഠിക്കാൻ സൗകര്യമില്ലാത്ത വിദ്യാർഥികൾക്ക് സ്മാർട്ട് ഫോണെടുക്കാം.

ലൈബ്രറിപുസ്തകങ്ങൾ തിരിച്ചുനൽകുന്നതുപോലെ ആവശ്യം കഴിഞ്ഞാൽ തിരിച്ചേൽപ്പിക്കണം.

സ്മാർട്ട് ഫോണുകൾ ഇല്ലാത്തതോ കേടുവന്നതോ ആയ കുട്ടികൾക്കാണ് പഠനാവശ്യത്തിന് ലൈബ്രറിയിൽനിന്ന് ഫോണുകൾ നൽകുന്നത്. സംഘടനകളും, സ്ഥാപനങ്ങളും, പൂർവ വിദ്യാർഥികളും, അധ്യാപകരും നൽകിയ സ്മാർട്ട് ഫോണുകളാണ് ഈ പദ്ധതിക്ക് അടിസ്ഥാനം.

ഇതുവരെ മുപ്പത്തി ആറ് ഫോണുകൾ അർഹരായ കുട്ടികൾക്ക് നൽകി. 1979 ബാച്ചിലെ വിദ്യാർഥികൾ ഈ പദ്ധതിയിലേക്ക് മൂന്ന് ഫോണുകൾ നൽകി. പ്രധാന അധ്യാപിക സുധ ഏറ്റുവാങ്ങി.

ഹയർ സെക്കന്ററി പ്രിൻസിപ്പൽ ഭാസ്ക്കരൻ, ജമീർ, പിടിഎ പ്രഡിഡന്റ് യൂസുഫ് പാലക്കൽ, വൈസ് പ്രസിഡന്റ് ജാഫർ അലി, ഇസ്മായിൽ തച്ചമ്പാറ, കെ.കെ.ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.

palakkad news
Advertisment