Advertisment

കുട്ടികളുടെ അവധിക്കാലം ആനന്ദപ്രദവും വിജ്ഞാനദായകവുമാക്കാന്‍ കുവൈറ്റ് എസ്എംസിഎ അബ്ബാസിയ ഏരിയ; വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നു

New Update

publive-image

Advertisment

കുവൈറ്റ്: എസ്എംസിഎ അബ്ബാസിയ ഏരിയ കുട്ടികളുടെ അവധിക്കാലം ആനന്ദപ്രദവും വിഞ്ജാന ദായകവും ആക്കാൻ വിവിധങ്ങളായ പരിപാടികൾ നടപ്പിലാക്കുന്നു.

ബാലദീപ്തി കുട്ടികളുടെ നാട്ടിൽ ചിലവഴിക്കേണ്ട അവധിക്കാലം ഒട്ടും നഷ്ടപ്പെടാതെ, തുടർച്ചയായി ഓൺലൈൻ ക്ലാസ്സുകളിൽ ഇരുന്നുള്ള പഠനത്തിന്റെ വിരസത മാറ്റാൻ ഉതകുന്ന വിവിധങ്ങളായ ടാസ്ക്കുകൾ ഉൾപ്പെടുന്ന സമ്മർ ഫെസ്റ്റ് 2021 നു ജൂൺ മാസത്തിൽ തന്നെ തുടക്കമായി.

കുക്കറി, ആര്ട്ട് ആൻഡ് ക്രാഫ്റ്റ്, പ്രസംഗം, അഭിനയം, പത്രപ്രവർത്തനം എന്നിങ്ങനെ വിവിധങ്ങളായ മേഖലകളിൽ കഴിവ് തെളിയിക്കാൻ കഴിയുന്ന കുട്ടികളെ പ്രോത്സാഹിപ്പിക്കുവാൻ ഉതകുന്ന വിദഗ്ദ്ധരുടെ ക്ലാസ്സുകളും അതിനോട് അനുബന്ധിച്ചു മികവ് തെളിയിക്കുന്നവർക്കു കൈനിറയെ സമ്മാനങ്ങളും ഒരുക്കിയിക്കുന്നു.

മാതൃ ഭാഷ പഠിക്കുവാനും, അതുവഴി സ്വന്തം സംസ്കാരവും പൈതൃകവും കുട്ടികൾക്ക് മനസിലാക്കുവാനും, സഹായിക്കുന്നവിധത്തിൽ അവധിക്കാല മലയാള തുടർപഠന ക്ലാസ്സുകളിൽ ഏകദേശം അഞ്ഞൂറോളം കുട്ടികൾ വിവിധ ക്ലാസ്സുകളിലായി പഠിച്ചുവരുന്നു.

publive-image

മലയാളം വിഭാഗത്തിന്റെ നേതൃത്വത്തിൽ വായന ദിനത്തോടനുബന്ധിച്ചു കുട്ടികളുടെ വായനയിലുള്ള താല്പര്യം വർധിപ്പിക്കുംവിധം വായന വാരം ജൂലൈ മാസത്തിൽ നടത്തപ്പെട്ടു. കൗമാരപ്രായത്തിലുള്ള കുട്ടികളുടെ ശാരീരികവും മാനസികവും ആയ വളർച്ചയുടെ വിവിധ ഘട്ടങ്ങളെകുറിച്ചുള്ള ബോധവൽക്കരണത്തിനും, സംശയ നിവാരണത്തിനും പ്രശസ്ത ഗൈനോക്കോളജിസ്റ് ഡോക്ടർ സിസ്റ്റർ തെരേസ F.C.C, അമേരിക്കയിലെ ഇന്ത്യാന യൂണിവേഴ്സിറ്റി റിസേർച് അസിസ്റ്റന്റ് റെവ ഫാദർ പയസ് ബെല്ലിയേഴ് മില്ലർ എന്നിവർ നയിച്ച ക്ലാസുകൾ കുട്ടികളുടെയും മാതാപിതാക്കളുടെയും നിലോഭമായ പ്രശംസ പിടിച്ചുപറ്റി.

പ്രശസ്ത പത്ര പ്രവർത്തകനും വാർത്ത അവതാരകനുമായ ശ്രീ സുനിൽ മംഗളം കുട്ടികൾക്കായി ഞാനും ഒരു പത്ര പ്രവർത്തകനോ എന്ന വിഷയത്തിൽ എടുക്കുന്ന ക്ലാസ്സിലൂടെ ജീവിതത്തിന്റെ ഒരു പുതിയ മേഖലകൂടി അടുത്തറിയുവാൻ കുട്ടികൾക്കാവും എന്നത് അഭിനന്ദനാർഹമാണ്.

സമ്മർ ക്യാമ്പിന് നേതൃത്വം കൊടുക്കുന്നത് SMCA Abbasiya ഏരിയ ജനറൽ കൺവീനർ ശ്രീ ജോസ് മത്തായി, ഏരിയ സെക്രട്ടറി ശ്രീ ബോബിൻ ജോർജ്, ബാലദീപ്തി കോർഡിനേറ്റർ ശ്രീമതി ലിറ്റസി സെബാസ്റ്റ്യൻ, ബാലദീപ്തി കൺവീനർ കുമാരി ആഷ്ലി ആൻ്റണി, സെക്രട്ടറി മാസ്റ്റർ റിയോ ജോബി ബാലദീപ്തി സബ്കമ്മിറ്റി അംഗങ്ങൾ എന്നിവരാണ്.

Advertisment