Advertisment

എസ്എംസിഎ ബാലദീപ്തി സമ്മർ ക്യാമ്പ്നൂറാ 2019 സമാപിച്ചു

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

സീറോ മലബാര്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ കുവൈറ്റിന്റെ ആഭിമുഖ്യത്തില്‍ എസ്എംസിഎ ബാലദീപ്തി അംഗങ്ങള്‍ക്കായി ത്രി ദിന സമ്മര്‍ ക്യാമ്പ് സംഘടിപ്പിച്ചു.നൂറാ 2019 എന്നപേരില്‍ സംഘടിപ്പിക്കപ്പെട്ട ക്യാമ്പില്‍ എട്ടുമുതല്‍ പന്ത്രണ്ടുവരെ ക്ലാസുകളില്‍ പഠിക്കുന്ന നൂറ്റിഅറുപത്കുട്ടികള്‍ പങ്കെടുത്തു.വ്യക്തിത്വ വികസനം അല്ല വ്യക്തി വികസനം ആണ് ഈ നൂറ്റാണ്ടിന്റെ ആവശ്യമെന്ന കാഴ്ചപ്പാടാണ് ക്യാമ്പ് മുന്നോട്ട് വച്ചത്.

Advertisment

publive-image

ഗ്രൂപ്പ് ഡയനാമിക്‌സ്, പാര്‍ട്ടിസിപ്പേറ്റീവ സെഷന്‍സ് തുടങ്ങിയ ശാസത്രീയ മാര്‍ഗ്ഗങ്ങളിലൂടെ യുവ തലമുറയ്ക്ക ്പരിശീലനം നല്‍കുന്നതില്‍ ഇരുപത്തഞ്ചു വര്‍ഷത്തെ അനുഭവ സമ്പത്തുമായ പാലാ ആസ്ഥാനമായ പ്രവര്‍ത്തിക്കുന്ന ടീം ജി&ടിയുടെ നേതൃത്വത്തില്‍ ആണ് ക്യാമ്പ സംഘടിപ്പിക്കപ്പെട്ടത്. എല്ലാവരുടെയും പങ്കാളിത്തം ഉറപ്പു വരുത്തുന്ന കളികളും -കലാകായിക പ്രകടനങ്ങളും കോര്‍ത്തിണക്കി നടത്തിയ ക്യാമ്പില്‍ ലാഫിങ് തെറാപ്പി, മെഡിറ്റേഷന്‍, സ്വിമ്മിങ്, ക്യാമ്പ്ഫയര്‍, തുടങ്ങി ക്ലാസ്‌റൂമിനു പുറത്തേക്കും പരിശീലന രീതികള്‍ കടന്നു ചെന്നു.

പ്രസംഗ പരിശീലനം ,ലൈഫ് ഗോള്‍ സെറ്റിങ്, കരിയര്‍ ഗൈഡന്‍സ് തുടങ്ങിയ മേഖലകളില്‍ വിലപ്പെട്ട വിവരങ്ങളാണ് മൂന്ന ്ദിവസങ്ങളിലായി കുട്ടികള്‍ക്ക് ലഭിച്ചത്.നോര്‍ത്തേണ്‍ അറേബ്യ വികാരിയേറ്റ് സീറോ മലബാര്‍ എപ്പിസ്‌കോപ്പല്‍ വികാര്‍ റവ: ഫാ. ജോണിലോണിസ്, അബ്ബാസിയ ഇടവക അസിസ്റ്റന്റ വികാര്‍ റവ: ഫാ.പ്രകാശ് കാഞ്ഞിരത്തിങ്കല്‍ എന്നിവര്‍ ക്യാമ്പ ്‌സന്ദര്‍ശിച്ചു.

എസ്എംസിഎ പ്രസിഡന്റ് തോമസ് കുരുവിള, വൈസ ്പ്രസിഡന്റ് സുനില്‍ റാപ്പുഴ, ജനറല്‍ സെക്രട്ടറി ബിജുപി ആന്റോ, ജോയിന്റ ്‌സെക്രട്ടറി ലിയോ കൊള്ളനൂര്‍, ബാലദീപ്തി ചീഫ് കോഡിനേറ്റര്‍ ജോണിതറപ്പേല്‍, ട്രെഷര്‍ വില്‍സണ്‍ വടക്കേടത്തു, മറ്റു ഏരിയ ബാലദീപ്തി കോഡിനേറ്റര്‍മാര്‍, ബാലദീപ്തി പ്രസിഡന്റ ജെഫ്രിന്‍ ജോയ്, സെക്രട്ടറി ക്രിസ്റ്റോ ടോമി ഫിലിപ്പ് ,ട്രഷറര്‍ അലന്‍ റിജോയ് എന്നിവര്‍ നേതൃത്വം നല്‍കി.

publive-image

നാല് ഏരിയകളില്‍ നിന്നുമായി ഇരുപതോളം വനിതാ പുരുഷ വോളന്റിയര്‍മാര്‍ ട്രെയിനിങ് ടീമിനെ സഹായിച്ചു.എസ്എംസിഎ സോഷ്യല്‍ വെല്‍ഫെയര്‍ കമ്മിറ്റി കണ്‍വീനര്‍ സജി ജോര്‍ജിന്റെ നേതൃത്വത്തില്‍ ഭക്ഷണ- താമസ സൗകര്യങ്ങള്‍ ക്രെമീകരിച്ചു.ആഗസ്ത് 15 വ്യാഴാഴ്ച ആരംഭിച്ച ക്യാമ്പ് 17 ന് ശനിയാഴ്ച സമാപിച്ചു.

Advertisment