Advertisment

എസ്എംസിഎ കുവൈറ്റ് ദുക്റാന തിരുനാളും സഭാ ദിന ആചാരണവും സംഘടിപ്പിച്ചു

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ്: എസ്എംസിഎ കുവൈറ്റ് ദു:ഖ്റാന തിരുനാൾ-സഭാദിന ആഘോഷപരിപാടികൾ ജൂലൈ 3ന് സൂം webinar വഴി ലൈവായി ആചരിച്ചു. 25 വര്ഷം പിന്നിട്ട കുവൈറ്റിലെ സിറോ മലബാർ സഭയുടെ ഔദ്യോഗിക സഭ സംവിധാനവും ,കത്തോലിക്കാ കോൺഗ്രസ്‌ ഗ്ലോബലിന്റെ അംഗ സംഘടനയുമായ എസ്എംസിഎ കുവൈറ്റ് നേതൃത്വം നൽകിയ ഈ സുപ്രധാന ദിനത്തിൽ നോർത്തേൺ അറേബ്യൻ അപ്പോസ്തോലിക് അഡ്മിനിസ്ട്രേറ്റർ ബിഷപ്പ് പോൾ ഹിൻഡർ പിതാവ് സഭാദിന ആഘോഷപരിപാടികളുടെ ഉദ്ഘാടന ചെയ്തു.

Advertisment

publive-image

ദുക്റാന സഭാദിന പരിപാടി സിറോ മലബാർ മൈഗ്രന്റ് കമ്മീഷൻ ചെയർമാൻ മാർ റാഫേൽ തട്ടിൽ പിതാവ് തിരുനാളിന്റെ മുഖ്യ പ്രഭാഷണം നടത്തുകയും, സിറോ-മലബാർ എപ്പിസ്‌കോപ്പൽ വികാരി ഫാ. ജോണി ലോണിസ്,എസ്എംസിഎ ഗൾഫ്‌ കോർഡിനേറ്ററും കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ വൈസ് പ്രസിഡൻറ് ഡോ.മോഹൻ തോമസ് , കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ് അഡ്വ ബിജു പറയന്നിലം,കുവൈറ്റിലെ മറ്റ് സീറോമലബാർ വൈദികരായ ഫാ.ജോൺസൻ നെടുംപുറത് ,ഫാ.പ്രകാശ് കാഞ്ഞിരത്തുംകൽ,SMYM പ്രസിഡന്റ് ബിജോയ് ഔസെഫ് ,ബാലദീതി പ്രസിഡന്റ് ജെഫ്‌റി ജോയ് എന്നിവർ ആശംസകൾ നേർന്ന് സംസാരിക്കുകയും ചെയ്തു.

publive-image

നാല് ഏരിയകളിലും നിന്നുമുള്ള കലാകാരൻമാരും കലാകാരികളും, ബാല ദീപ്തി കുട്ടികളും അവതരിപ്പിച്ച കലാവിരുന്നും, കൂടാതെ നാട്ടിൽ നിന്ന് ആലപ്പുഴ റായ്‌ബാൻ അവതരിപ്പിച്ച ഗാനവിരുന്നും ഉണ്ടായിരുന്നു.

publive-image

ദുക്റാന, സഭാദിനാഘോഷം പരിപാടി , Zoom വെബ്ബിനാർ, എസ്എംസിഎയുടെ യൂട്യൂബ് ചാനൽ എന്നിവയിലൂടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ആയിരങ്ങൾ തത്സമയ സംപ്രക്ഷേപണം വീക്ഷിച്ചു.

റംശാ പ്രാത്ഥനയോടെ ആരംഭിച്ച പരിപാടിയിൽ എസ്എംസിഎ പ്രസിഡന്റ് തോമസ് കുരുവിള നരിതൂകിൽ അധ്യക്ഷതവഹിച്ചു. ജനറൽ സെക്രെറി ബിജു പള്ളിക്കുന്നേൽ ആന്റോ സ്വാഗതം ആശംസിക്കുകയും വിൽ‌സൺ ദേവസ്സി വടക്കേടത് നന്ദി അർപ്പിക്കുകയും ചെയ്തു .

publive-image

ഏരിയ കൺവീനർമാരായ ജൊഹ്ന മഞ്ഞളി, ആന്റണി മനോജ്,സാബു സെബാസ്റ്റ്യൻ ,ഡെന്നി കാഞ്ഞൂപ്പറമ്പിൽ ,ജോയിന്റ് സെക്രെട്ടറി ലിയോ ജോസ് കൊള്ളന്നൂർ, ആർട്സ് കൺവീനർ ബൈജു ജോസഫ്, കൾച്ചറൽ കൺവീനർ സന്തോഷ് ജോസഫ് ,ബാലദീപ്തി കോഓർഡിനേറ്റർ ജോണി തറപ്പിൽ എന്നിവർ നേതൃത്വം നൽകി. അനു ജോബ് പരിപാടിയുടെ അവതാരകയായിരുന്നു.

kuwait kuwait latest smca kuwait
Advertisment