Advertisment

മാർത്തോമാ ശ്ലീഹായുടെ ഓർമ്മത്തിരുനാളും സഭാദിനചരണവും

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : എസ്എംസിഎ കുവൈറ്റ് സംഘടിപ്പിക്കുന്ന ദു:ഖ്റാന തിരുനാൾ-സഭാദിന ആഘോഷപരിപാടികൾ ജൂലൈ 3 വെള്ളി വൈകുന്നേരം 3.00 മണിമുതൽ 6.30 മണിവരെ സൂം webinar വഴി ലൈവായി വിവിധ കലാ പരിപാടികളോടെ നടത്തപ്പെടുന്നു.

Advertisment

അപ്പോസ്തോലിക് അഡ്മിനിസ്ട്രേറ്റർ ബിഷപ്പ് പോൾ ഹിന്ദർ പിതാവ് സഭാദിന ആഘോഷപരിപാടികളുടെ ഉദ്ഘാടന നടത്തും.

സിറോ മലബാർ മൈഗ്രന്റ് കമ്മീഷൻ ചെയർമാൻ മാർ റാഫേൽ തട്ടിൽ പിതാവ് മുഖ്യ പ്രഭാഷണം നടത്തുകയും, സിറോ-മലബാർ എപ്പിസ്‌കോപ്പൽ വികാരി ഫാ. ജോണി ലോണിസ്, എസ്എംസിഎ ഗൾഫ്‌ കോർഡിനേറ്ററും കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ വൈസ് പ്രസിഡൻറ്മോഹൻ തോമസ് , കത്തോലിക്ക കോൺഗ്രസ് പ്രസിഡന്റ് അഡ്വ ബിജു പറയന്നിലം, കുവൈറ്റിലെ മറ്റ് സീറോമലബാർ വൈദികരും ആശംസകൾ അർപ്പിക്കുന്നതായിരിക്കും.

publive-image

നാല് ഏരിയകളിലും നിന്നും എസ് എം വൈ എം, ബാല ദീപ്തിന്നിവർ അവതരിപ്പിക്കുന്ന കലാവിരുന്ന് കൂടാതെ നാട്ടിൽ നിന്ന് പ്രശസ്ത ഗായകർ നയിക്കുന്ന ഗാന വിരുന്നും

ഉണ്ടായിരിക്കുന്നതാണ്.

publive-image

സഭാദിനാഘോഷം പരിപാടി എസ്എംസിഎയുടെ യൂട്യൂബ് ചാനൽ വഴിയും, ഫെയ്‌സ്ബുക്ക്‌

വഴിയും തത്സമയ സംപ്രേക്ഷണം ഉണ്ടായിരിക്കുന്നതാണ് ഭാരവാഹികൾ അറിയിച്ചു.

smca kuwait
Advertisment