Advertisment

കേരള സര്‍ക്കാര്‍ മലയാളം മിഷന്റെ അംഗീകാരത്തോടെ, എസ്എംസിഎ കുവൈറ്റിന്റെ നേതൃത്വത്തില്‍ നടത്തുന്ന, മലയാളം ക്ലാസ്സുകളുടെയും ഏരിയ ഓഫീസിന്റെയും ഉല്‍ഘടനം നടന്നു

New Update

കേരള സർക്കാർ മലയാളം മിഷന്റെഅംഗീകാരത്തോടെ, എസ്എംസിഎ കുവൈറ്റിന്റെ നേതൃത്വത്തിൽ നടത്തുന്ന, സാൽമിയ സോണിലെ മലയാളം ക്ലാസ്സുകളുടെയും എസ്എംസിഎ സാൽമിയ ഏരിയഓഫീസിന്റെയും ഉൽഘടനം , 16/03/2018, വെള്ളിയാഴ്ച, സാൽമിയ HARMONY ഹാളിൽ വച്ച് നടന്നു.

Advertisment

എസ്എംസിഎ സാൽമിയ ഏരിയ ജനറൽ കൺവീനർബോബി സെബാസ്റ്റ്യൻ എഴുത്തുപള്ളിക്കലിന്റെഅധ്യക്ഷതയിൽ നടന്ന യോഗത്തിൽ എസ്എംസിഎ PRESIDENT ജോൺസൻ നീലങ്കാവിൽഉൽഘടനം നിർവഹിച്ചു.

publive-image

സാൽമിയ ST.THERESAOF CHILD JESUS CHURCH അസിസ്റ്റന്റ് വികാരി . ജോണ്‍സണ്‍ നെടുംപുറത്ത്‌ മുഖ്യാതിഥി ആയിരുന്നു. എസ്എംസിഎ ട്രെഷറർ ജോർജ് കാലായിൽ, എസ്എംസിഎ മലയാളം മിഷൻ സാൽമിയ ഏരിയ കോ-ഓർഡിനേറ്റർ ജോണി എബ്രഹാം തറപ്പിൽഎന്നിവർ ആശംസകൾ നേർന്നു.

പ്രൊഫ. അനിൽകുമാർ കുട്ടികൾക്കും മാതാപിതാക്കൾക്കുമായിപാഠ്യപദ്ധതിയെ സംബന്ധിച്ചുള്ള ക്ലാസ് നയിച്ചു. എസ്എംസിഎ സാൽമിയ ഏരിയ സെക്രട്ടറിലിജോ ജോസ് ഏറത്ത് സ്വാഗതവും, ഏരിയ ട്രെഷറർഇൻചാർജ് ഷാജിമോൻ ഈരത്തറ നന്ദിയും പറഞ്ഞു.

ചടങ്ങിൽ വിവിധ ഏരിയകളിൽ നിന്നുള്ള എസ്എംസിഎ പ്രവർത്തകരും സംഘടനയുടെ മുൻകാല സെൻട്രൽ, ഏരിയ ഭരണസമിതി അംഗങ്ങളും, സാൽമിയ ഏരിയകുടുംബാംഗങ്ങളും പങ്കെടുത്തു.

Advertisment