Advertisment

എസ്എംസിഎ രജതജൂബിലി വിളംബര കാരുണ്യ ഭവനപദ്ധതി: രാമപുരത്ത് വെഞ്ചരിപ്പ് കര്‍മം മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വഹിച്ചു

New Update

publive-image

Advertisment

രാമപുരം: എസ്എംസിഎ രജതജൂബിലി വിളംബര കാരുണ്യ ഭവനപദ്ധതിയുടെ ഭാഗമായി പാലാ രൂപതയിലെ രാമപുരം ഇടവകയിൽ നിർമാണം പൂർത്തിയായ ഭവനത്തിന്റെ വെഞ്ചരിപ്പ് കർമ്മം ജനുവരി 7 വ്യാഴാഴ്ച രാവിലെ 10 മണിക്ക്‌ പാലാ രൂപതാദ്ധ്യഷൻ അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ് നിർവഹിച്ചു.

രാമപുരം സെന്റ് അഗസ്റ്റിൻ ഫൊറോനാ വികാരി ഫാ. ജോർജ് ഞാറക്കുന്നേൽ താക്കോൽ ദാനം നടത്തി. SMCA പ്രസിഡന്റ് തോമസ് കുരുവിള നരിതൂക്കിലിന്റെ അധ്യ്ക്ഷതയിൽ ചേർന്ന യോഗത്തിൽ ഡിജെഷ്‌ ജോർജ് നെടിയാനിയിൽ സ്വാഗതം ആശംസിച്ചു.

രാമപുരം പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഷൈനി സന്തോഷ്, വാർഡ് അംഗം ശ്രീ. മനോജ് സി. ജോർജ്, കുവൈറ്റ് SMCA റിട്ടേണിസ് ഫോറം വൈസ് പ്രസിഡന്റ് ഷാജിമോൻ മങ്കുഴിക്കരി, ട്രെഷറർ ജോർജ് ചാക്കോ, ദീപിക അസ്സോസിയേറ്റ് എഡിറ്റർ ജോർജ് കള്ളിവയലിൽ , സത്യം ഓൺലൈൻ ഡയറക്ടര്‍ സണ്ണി മണർകാട് , കുര്യാക്കോസ് മണിവേലിൽ എന്നിവർ ആശംസകൾ നേർന്നു. മാനേജിങ്‌ കമ്മിറ്റി അംഗം സുനിൽ തൊടുക നന്ദി പ്രകാശനം നടത്തി.അവധിയിലായിരിക്കുന്ന SMCA അംഗങ്ങൾ, ഇടവകയിലെ ഭക്ത സംഘടന പ്രതിനിധികൾ എന്നിവർ പ്രസ്തുത ചടങ്ങിൽ പങ്കെടുത്തു.

publive-image

publive-image

publive-image

publive-image

Advertisment