Advertisment

പുരുഷന്മാരുടെ പുകവലി ആണ്‍കുഞ്ഞുങ്ങളെ ബാധിക്കുന്നത് ഇങ്ങനെ...

author-image
ഹെല്‍ത്ത് ഡസ്ക്
Updated On
New Update

Image result for smoking

Advertisment

പുകവലിക്കുന്ന മാതാപിതാക്കളുടെ കുഞ്ഞുങ്ങള്‍ക്ക് പല തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതായി വിവിധ പഠനങ്ങള്‍ നേരത്തേ തന്നെ പറഞ്ഞുവച്ചിട്ടുണ്ട്. ഗര്‍ഭിണിയായിരിക്കുമ്പോള്‍ സ്ത്രീകള്‍ പുകവലിക്കുന്ന കാര്യം പോലും നമ്മള്‍ ഏറെ ചര്‍ച്ച ചെയ്യാറുണ്ട്.

എന്നാല്‍ പുരുഷന്മാരുടെ പുകവലി ജനിക്കാന്‍ പോകുന്ന ആണ്‍കുഞ്ഞുങ്ങളെ എത്തരത്തിലാണ് ബാധിക്കുകയെന്ന് കണ്ടെത്തിയിരിക്കുകയാണ് ഒരു കൂട്ടം ഗവേഷകര്‍. സ്വീഡനിലെ ഒരു സര്‍വകലാശാലയില്‍ നിന്നുള്ള ഗവേഷകരാണ് ഈ വിഷയത്തില്‍ പഠനം നടത്തിയത്.

പുരുഷന്മാരുടെ പുകവലി ജനിക്കാന്‍ പോകുന്ന ആണ്‍കുഞ്ഞുങ്ങളുടെ ബീജോത്പാദനത്തിനുള്ള കഴിവിനെയാണത്രേ സാരമായി ബാധിക്കുക. പുകവലിക്കാത്ത പുരുഷന്മാര്‍ക്ക് ജനിക്കുന്ന ആണ്‍മക്കളെ അപേക്ഷിച്ച് 50 ശതമാനത്തോളം കുറവാണ് ഇവരുടെ ബീജത്തിന്റെ അളവില്‍ കാണുകയെന്ന് ഗവേഷകര്‍ പറയുന്നു.

അതിനാല്‍ തന്നെ പുകവലിക്കുന്ന പുരുഷന്മാര്‍ക്കുണ്ടാകുന്ന ആണ്‍മക്കളെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് ഭാവിയില്‍ കുഞ്ഞുങ്ങളുണ്ടാകാനുള്ള സാധ്യതയും അത്രയും കുറയുമെന്നും ഗവേഷകര്‍ ഓര്‍മ്മിപ്പിക്കുന്നു. പെണ്‍കുഞ്ഞുങ്ങളാണ് ഉണ്ടാകുന്നതെങ്കില്‍ അവരുടെ പ്രത്യുല്‍പാദനശേഷിയെയും ഇത് ബാധിക്കുമത്രേ.

ഇതിനെല്ലാം പുറമെ പുകവലിക്കുന്നവരുടെ കുഞ്ഞുങ്ങളില്‍ ഡിഎന്‍എയുടെ ഘടനയിലും മാറ്റം സംഭവിക്കാന്‍ സാധ്യതയുണ്ടെന്ന് കൂടി ഗവേഷകര്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഈ സങ്കീര്‍ണതകള്‍ക്ക് പിന്നിലെ കാരണങ്ങള്‍ വ്യക്തമാക്കുന്നതില്‍ പഠനം പരാജയപ്പെട്ടു. 'പ്‌ളസ് വണ്‍' എന്ന പ്രസിദ്ധീകരണത്തിലൂടെയാണ് പഠന റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

Advertisment