Advertisment

ശാസ്ത്രിയുടെ പ്രതിമയില്‍ അണിയിച്ചത് സ്വന്തം കഴുത്തില്‍ കിടന്ന മാല ; 'എന്തൊരു ധാര്‍ഷ്ട്യം', കയ്യടിച്ച് കൈവീശി ശാസ്ത്രിയെയും അപമാനിച്ച് മടങ്ങി; പ്രിയങ്കയെ വിമര്‍ശിച്ച് സ്മൃതി ഇറാനി 

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ന്യൂഡല്‍ഹി: എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക വാദ്ര മുന്‍പ്രധാനമന്ത്രി ലാല്‍ബഹദൂര്‍ ശാസ്ത്രിയെ അപമാനിച്ചുവെന്ന് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനി. ഉത്തര്‍പ്രദേശ് പര്യടനത്തിനിടെ, ലാല്‍ബഹദൂര്‍ ശാസ്ത്രിയുടെ പ്രതിമയില്‍ അണിഞ്ഞ മാല പ്രിയങ്ക ഗാന്ധിയുടെ കഴുത്തില്‍ കിടന്നതാണെന്ന് സ്മൃതി ഇറാനി ആരോപിച്ചു.

Advertisment

publive-image

എന്തൊരു ധാര്‍ഷ്ട്യമാണിതെന്നും ഉപയോഗിച്ച മാലയാണ് അവര്‍ ശാസ്ത്രിയുടെ പ്രതിമയില്‍ അണിയാന്‍ തെരഞ്ഞെടുത്തതെന്നും പ്രിയങ്കയെ വിമര്‍ശിച്ച് സ്മൃതി ഇറാനി ട്വീറ്റ് ചെയ്തു. കയ്യടിച്ച് കൈവീശി അവര്‍ ശാസ്ത്രിയെയും അപമാനിച്ച് മടങ്ങിയെന്നും രൂക്ഷമായി പരിഹസിച്ച് കൊണ്ട് ഹിന്ദിയില്‍ സ്മൃതി ഇറാനി പറഞ്ഞു.

ഒപ്പം പ്രിയങ്ക കഴുത്തിലിട്ട മാല കയ്യിലെടുത്ത ശേഷം ശാസ്ത്രി പ്രതിമയെ അണിയിക്കുന്ന വീഡിയോയും സ്മൃതി ഇറാനി പങ്കുവെച്ചിട്ടുണ്ട്.

Advertisment