തുഷാര്‍ വെള്ളാപ്പള്ളിയുടെ പ്രചാരണത്തിനായി സ്മൃതി ഇറാനി വയനാട്ടിലെത്തും: വരുന്നത് പ്രിയങ്ക ഗാന്ധി വരുന്ന അതേദിവസം

ന്യൂസ് ബ്യൂറോ, വയനാട്
Friday, April 19, 2019

വയനാട്: വയനാട്ടില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളിയുടെ പ്രചാരണത്തിനായി സ്മൃതി ഇറാനിയെത്തും. നാളെയാണ് സ്മൃതി ഇറാനി വയനാട്ടിലെത്തുക.

യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധിയുടെ പ്രചരണത്തിനായി നാളെ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി വയനാട്ടിലെത്തുന്നുണ്ട്. പ്രിയങ്ക എത്തുന്ന അതേസമയത്തു തന്നെയാണ് സ്മൃതി ഇറാനിയും പ്രചരണത്തിനായെത്തുക.

രാഹുല്‍ ഗാന്ധി വയനാട്ടിലെത്തിയ സാഹചര്യത്തിലാണ് തുഷാര്‍ വെള്ളാപ്പള്ളിയെ എന്‍.ഡി.എ വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയാക്കിയത്. ബി.ജെ.പിയുടെ മുന്‍നിര നേതാക്കള്‍ തുഷാറിനുവേണ്ടി പ്രചരണം നടത്തുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.

ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, രവിശങ്കര്‍ പ്രസാദ്, പിയൂഷ് ഘോയല്‍, ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍, വരുണ്‍ ഗാന്ധി, പി.സി ജോര്‍ജ് തുടങ്ങിയവര്‍ തുഷാറിനായി പ്രചരണം നടത്തുമെന്നാണ് റിപ്പോര്‍ട്ട്.

×