Advertisment

രോഗ ബാധിതയായ യുവതിയെ ആശുപത്രിയിലെത്തിക്കാന്‍ തനിക്ക് അകമ്പടിയായി എത്തിയ ആംബുലന്‍സ് വിട്ടുനല്‍കി സ്മൃതി ഇറാനി

New Update

അമേത്തി: അമേത്തി സന്ദര്‍ശനത്തിനിടെ രോഗബാധിതയായ യുവതിയെ ആശുപത്രിയിലെത്തിക്കാന്‍ തനിക്ക് അകമ്പടിയായി എത്തിയ ആംബുലന്‍സ് വിട്ടുനല്‍കി സ്മൃതി ഇറാനി.

Advertisment

publive-image

രണ്ട് ദിവസം അമേത്തി സന്ദര്‍ശനത്തിനെത്തിയപ്പോഴായിരുന്നു സംഭവം. യുവതിയെ ആംബുലന്‍സില്‍ കയറ്റുന്നതിനായി സൗകര്യമൊരുക്കിക്കൊടുക്കുന്ന സ്മൃതി ഇറാനിയുടെ വീഡിയോ വൈറലായി.

ഗൗരിഗഞ്ച് ജില്ലാ ആശുപത്രിയില്‍ രോഗിയായ യുവതിയെ എത്തിക്കണമെന്ന് സ്മൃതി ഇറാനി തന്‍റെ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കുന്നുണ്ട്.

Advertisment