Advertisment

സ്മൃതി ഇറാറിയെ നീതി അയോഗില്‍ നിന്നും പുറത്താക്കി; തീരുമാനം മോഡിയുടെ സമ്മതത്തോടെ

New Update

ന്യൂഡല്‍ഹി: വാര്‍ത്തവിനിമയ മന്ത്രാലയത്തില്‍ നിന്നും നീക്കിയതിന് പിന്നാലെ നീതി അയോഗില്‍ നിന്നും സ്മൃതി ഇറാനിയെ പുറത്താക്കി. നീതി അയോഗിന്റെ പ്രത്യേക ക്ഷണിതാക്കളുടെ ലിസ്റ്റില്‍ നിന്നാണ് സ്മൃതി ഇറാനിയെ പുറത്താക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സമ്മതത്തോടെയാണ് നീതി അയോഗില്‍ മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്.

Advertisment

publive-image

സ്മൃതി ഇറാനിക്ക് പകരമായി മന്ത്രി ഇന്ദ്രജിത് സിങ്ങിന് ക്ഷണിതാവ് സ്ഥാനം നല്‍കുകയും ചെയ്തു. ജൂണ്‍ 17-നാണ് നീതി ആയോഗിന്റെ അടുത്ത യോഗം. നരേന്ദ്ര മോദിയാണ് ഈ യോഗത്തില്‍ അധ്യക്ഷന്‍. മെയ് 15-നാണ് ഇറാനിയെ ഐആന്‍ഡ്ബി മിനിസ്ട്രിയില്‍നിന്ന് നീക്കിയത്.

നാഷ്ണല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ഫോര്‍ ട്രാന്‍സ്ഫോമിങ് ഇന്ത്യ എന്ന പോളിസി തിങ്ക് ടാങ്ക് പ്ലാനിങ് കമ്മീഷന് പകരം മോദി സര്‍ക്കാര്‍ കൊണ്ടു വന്നതാണ്. മോദി ചെയര്‍മാനായ ഏജന്‍സിയുടെ വൈസ് ചെയര്‍മാന്‍ രാജീവ് കുമാറാണ്.

ബിബേക് ദെബ്റോയ്, വി.കെ സരസ്വത്, രമേഷ് ചന്ദ്, വിനോദ് പോള്‍ എന്നിവര്‍ അംഗങ്ങളാണ്. അമിതാഭ് കന്ദാണ് നീതി ആയോഗ് സിഇഒ. ദിനേഷ് അറോറയാണ് ഡയറക്ടര്‍. എച്ച്ആര്‍ഡി മിനിസ്റ്റര്‍ ആയിരിക്കുമ്പോഴാണ് സ്മൃതി ഇറാനിയെ നീതി ആയോഗില്‍ പ്രത്യേക ക്ഷണിതാവായി ഉള്‍പ്പെടുത്തിയത്.

മെയ് 14-നാണ് സ്മൃതി ഇറാനിയെ വാര്‍ത്താവിനിമയ മന്ത്രാലയത്തില്‍ നിന്നും പുറത്താക്കുന്നത്. സ്മൃതി ഇറാനിയുടെ ഡെപ്യൂട്ടിയായി ജോലി ചെയ്തിരുന്ന രാജ്യവര്‍ധന്‍ സിങ് റാത്തോറിന് മന്ത്രാലയത്തിന്റെ ചുമതല നല്‍കുകയായിരുന്നു.

Advertisment