ദില്ലി: ലോക്സഭ തെരഞ്ഞെടുപ്പിൽ അമേഠിയിൽ ചരിത്ര വിജയം നേടിയ സന്തോഷം കുടുംബത്തിനൊപ്പം പങ്കുവയ്ക്കുകയാണ് ബിജെപി സ്ഥാനാർത്ഥി സ്മ‍ൃതി ഇറാനി.

publive-image

ഭർത്താവ് സുബിൻ ഇറാനി, മക്കളായ സോയി, ഷനല്ല ഇറാനി എന്നിവർ ഒരുമിച്ച് ചേർന്ന് നിൽക്കുന്ന ചിത്രമാണ്  സോഷ്യൽമീഡിയയിൽ സ്മൃതി ഇറാനി പങ്കുവച്ച ഏറ്റവും പുതിയ ചിത്രം. എന്നാൽ ചിത്രത്തിൽ സ്മൃതിയുടെ പൊന്നോമന പുത്രൻ സോഹർ ഇറാനി ഉണ്ടായിരുന്നില്ല.

'ഈ ചിരിയാണ് എന്റെ ജിവിതത്തിന് വെളിച്ചം പകരുന്നത്' എന്ന അടിക്കുറിപ്പോടെയാണ് സ്മൃതി ചിത്രം പങ്കുവച്ചത്. ബോളിവുഡ് താരം ട്വിങ്കൾ ഖന്ന ചിത്രത്തിന് താഴെയായി തെരഞ്ഞെടുപ്പിൽ സ്മൃതി ഇറാനി നേടിയ വിജയത്തിൽ അഭിനന്ദനങ്ങൾ അറിയിച്ചു.