Advertisment

എസ്എൻ ശ്രീവാസ്തവ പുതിയ ഡൽഹി പൊലീസ് മേധാവി

New Update

ഡൽഹി : ഡൽഹി പൊലീസ് മേധാവിയായി എസ്എൻ ശ്രീവാസ്തവയെ നിയമിച്ചു. ഡൽഹിയിലെ ക്രമസമാധാന ചുമതലയുള്ള സ്‌പെഷ്യൽ കമ്മീഷ്ണറായ ശ്രീവാസ്തവയ്ക്ക് കമ്മീഷ്ണറുടെ അധിക ചുമതല കൂടി നൽകുകയാണ് ചെയ്തത്. നിലവിലെ കമ്മീഷ്ണർ അമൂല്യ പട്‌നായിക് നാളെ വിരമിക്കാനിരിക്കെയാണ് ശ്രീവാസ്തവയെ പുതിയ കമ്മീഷ്ണറായി നിയമിച്ചത്.

publive-image

കഴിഞ്ഞ ദിവസം പൊട്ടിപ്പുറപ്പെട്ട കലാപത്തിന്റെ പശ്ചാത്തലത്തിൽ എസ്എൻ ശ്രീവാസ്തവയെ ഡൽഹിയിലെ ക്രമസമാധാനത്തിന്റെ സ്‌പെഷ്യൽ കമ്മീഷ്ണറായി കേന്ദ്രസർക്കാർ ചൊവ്വാഴ്ച നിയമിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഡൽഹി പൊലീസ് കമ്മീഷ്ണർ പദവി കൂടി നൽകുന്നത്.

delhi police delhi riots delhi-police-chief. sn-srivastava
Advertisment