Advertisment

മൂര്‍ഖനെ നിശബ്ദനാക്കാന്‍ സൂചിയും നൂലും കൊണ്ട് വായ തുന്നിക്കെട്ടി; ഒടുവില്‍ യുവാവിന് സംഭവിച്ചത്

New Update

ബീഹാര്‍: സഹിക്കാന്‍ കഴിയാതെ വരുമ്പോഴാണ് മിക്കവരും പ്രതികരിക്കുക. പ്രത്യേകിച്ചും മൃഗങ്ങള്‍. അവയോടുള്ള പെരുമാറ്റത്തിന് അനുസരിച്ചാണ് തിരിച്ചുമുള്ള പ്രതികരണം. അത്തരമൊരു സംഭവമാണ് ബീഹാറില്‍ അരങ്ങേറിയത്. മൂര്‍ഖന്‍ പാമ്പിനെ പിടികൂടിയ ഓട്ടോ ഡ്രൈവര്‍ ബോലാനാഥിനാണ് ദാരുണമായ അവസ്ഥയുണ്ടായത്.

Advertisment

പാമ്പിനെ പിടികൂടുന്നതില്‍ ബോലാനാഥ് സാമര്‍ത്ഥ്യം പ്രകടിപ്പിച്ചിരുന്നു. വീട്ടില്‍ നിന്ന് അധികം ദൂരെയല്ലാതെ പാമ്പിനെ കണ്ടെന്നറിഞ്ഞ് ബോലാനാഥ് അവിടേക്ക് എത്തി. തണുപ്പില്‍ നിന്ന് രക്ഷനേടാന്‍ വെയിലുള്ള ഭാഗത്ത് വിശ്രമിക്കുന്ന നിലയിലാണ് സാമാന്യം വലിപ്പമുള്ള മൂര്‍ഖന്‍ പാമ്പിനെ കണ്ടത്. പാമ്പിനെ കണ്ടതോടെ ബോലാനാഥ് എളുപ്പം പിടികൂടി.

publive-image

പക്ഷേ ഇതുകൊണ്ടൊന്നും തീര്‍ന്നില്ല. വീട്ടിലെത്തിയ ശേഷം പാമ്പിനെ നിശബ്ദമാക്കാന്‍ വേണ്ടി അതിന്റെ വായ തുന്നിക്കെട്ടാന്‍ ബോലാനാഥ് ശ്രമിച്ചു. ഇതിനായി സൂചിയും നൂലുമുപയോഗിച്ച് പാമ്പിന്റെ വായിലേക്ക് സൂചി കുത്തിയിറക്കുകയും ചെയ്തു. ശക്തമായ വേദനയില്‍ പാമ്പ് പിടഞ്ഞു. ഇതിന് ശേഷം ബോലാനാഥിന്റെ കയ്യില്‍ നിന്ന് പാമ്പ് വഴുതി പോകുകയും ചെയ്തു. ഈ സമയത്ത് ബോലാനാഥിന്റെ വിരലില്‍ പാമ്പിന്റെ കടിയേറ്റിരുന്നു.

എന്നാല്‍ പാമ്പിന്റെ കടിയേറ്റ കാര്യം ബോലാനാഥ് കാര്യമായിയെടുത്തില്ല. ആശുപത്രിയില്‍ പോകാമെന്ന് നാട്ടുകാര്‍ അഭിപ്രായപ്പെട്ടെങ്കിലും തനിക്ക് വിഷം ഏല്‍ക്കില്ലെന്നായിരുന്നു ബോലാനാഥിന്റെ പ്രതികരണം. പാമ്പിന്റെ വായ ഇയാള്‍ വീണ്ടും തുന്നിക്കെട്ടി. നേരത്തെ വേറെ പാമ്പിന്റെയും വായ തുന്നിക്കെട്ടിയിരുന്നു.

അല്‍പ്പസമയത്തിനകം ബോലാനാഥിന് അസ്വസ്തത അനുഭവപ്പെട്ടു. ആശുപത്രിയില്‍ എത്തും മുന്‍പ് ബോലാനാഥ് മരണത്തിന് കീഴടങ്ങി. ഇതോടെ നാട്ടുകാര്‍ പാമ്പിനെ തല്ലിക്കൊന്നു. ബോലാനാഥിന്റെ ചിതയ്ക്ക് സമീപം പാമ്പിനെ കത്തിക്കുകയും ചെയ്തു.

 

Advertisment