Advertisment

ഉത്രയെ കടിച്ചത് ഉഗ്രവിഷമുള്ള മൂർഖൻ തന്നെയാണെന്ന് സ്ഥിരീകരണം; പാമ്പിന്റെ വിഷപ്പല്ലും മാംസാവശിഷ്ടവും ശേഖരിച്ചു

New Update

അഞ്ചൽ:  ഉത്രയെ കടിച്ചത് ഉഗ്രവിഷമുള്ള മൂർഖൻ തന്നെയാണെന്ന് സ്ഥിരീകരണം. പാമ്പിന്റെ വിഷപ്പല്ലും മാംസാവശിഷ്ടവും ശേഖരിച്ചു. ഉഗ്രവിഷമുള്ള മൂർഖൻ തന്നെയാണെന്ന് പോസ്റ്റുമോർട്ടത്തിൽ വ്യക്തമായി. പാമ്പിനെ കുഴിച്ചിട്ട് ദിവസങ്ങളായതിനാൽ മാംസം ജീർണിച്ചനിലയിലാണ്. ലഭിച്ച വസ്തുക്കൾ ശക്തമായ തെളിവാണെന്ന് അന്വേഷണസംഘം വിലയിരുത്തി.

publive-image

ഇന്നു രാവിലെ പാമ്പിന്റെ ജഡം പുറത്തെടുത്ത് പരിശോധന നടത്തിയിരുന്നു. പാമ്പിന്റെ ഡിഎൻഎ അടക്കം പരിശോധിക്കുന്നതിനാണു നീക്കം. പൊലീസ്, ഫൊറൻസിക്, മൃഗസംരക്ഷണം, വനം തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു നടപടികൾ. വന്യജീവി സംരക്ഷണ നിയമപ്രകാരം സൂരജിനും സുരേഷിനുമെതിരെ കേസെടുത്തിട്ടുണ്ട്.

king cobra uthra murder uthra death
Advertisment