കുവൈറ്റില്‍ പാമ്പുകള്‍ വംശനാശ ഭീഷണി നേരിടുന്നു

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Wednesday, July 17, 2019

കുവൈറ്റ് : കുവൈറ്റില്‍ പാമ്പുകളുടെ എണ്ണം ഗണ്യമായി കുറയുന്നതായി റിപ്പോര്‍ട്ട്. എണ്ണത്തില്‍ ക്രമാതീതമായി കുറവ് രേഖപ്പെടുത്തുന്നത് പാമ്പുകളുടെ വംശനാശത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്. അല്‍റായ് പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

വേനല്‍ക്കാലത്ത് ഇരതേടി പാമ്പുകള്‍ റസിഡന്‍ഷ്യല്‍ പ്രദേശങ്ങളിലേക്ക് ഇറങ്ങുമ്പോള്‍ ഇവയെ താമസക്കാര്‍ കൊല്ലുന്ന സാഹചര്യം ഉണ്ടാകാറുണ്ട് . പ്രത്യേകിച്ചും പാമ്പുകളുടെ പ്രജനന പ്രദേശത്തിനടുത്തുള്ള ജാബര്‍ അല്‍ അഹമ്മദ് സിറ്റി പാമ്പുകളുടെ ജീവന് ഭീഷണിയാണെന്നാണ് റിപ്പോര്‍ട്ട്.

കുവൈറ്റില്‍ 10 തരം പാമ്പുകളാണ് ഉള്ളത്. അവയില്‍ ചിലതിന് വംശനാശം സംഭവിച്ചു. മറ്റു ചിലവയില്‍ വളരെ കുറച്ച് എണ്ണം മാത്രം അവശേഷിക്കുന്നു. പാമ്പുകളുടെ പ്രധാന ഭക്ഷണമായ പല്ലികള്‍ , എലികള്‍ എന്നിവയുടെ എണ്ണവും കുറഞ്ഞിട്ടുണ്ട്. ഭക്ഷണ സ്രോതസ്സുകളുടെ ലഭ്യത കുറവും പാമ്പുകളുടെ വംശനാശത്തിന് കാരണമായി.

 

 

×