Advertisment

പാലക്കാട്ടുനിന്നും തൃശൂരിലെത്തി ബൈക്ക് മോഷ്ടിച്ച് കോട്ടയത്തെത്തി വീട്ടമ്മയുടെ മാലയും മോഷ്ടിച്ച് കടന്നുകളഞ്ഞ വിരുതനെ മണര്‍കാട് പോലീസ് തന്ത്രപരമായി കുരുക്കി ! പ്രതി അറസ്റ്റിലായത് മണര്‍കാട് വീട്ടമ്മയുടെ മാല മോഷ്ടിച്ച സംഭവത്തില്‍ !

New Update

publive-image

Advertisment

കോട്ടയം: പാലക്കാട്ടുനിന്നും മോഷ്ടിച്ച ബൈക്കുമായി മണര്‍കാട്ടെത്തി വീട്ടമ്മയുടെ മാല മോഷ്ടിച്ച് കടന്നുകളഞ്ഞ പ്രതിയെ പോലീസ് പിടികൂടി. പാലക്കാട് പട്ടാമ്പി മേഴത്തൂര്‍ ഉണ്ണിക്കാട്ടു കാരുപറമ്പില്‍ ശരത് ലാല്‍ ആണ് അറസ്റ്റിലായത്.

കഴിഞ്ഞ ഡിസംബര്‍ 22 ന് മാലം ഭാഗത്തുവച്ച് റോഡിലൂടെ നടന്നുപോകുകയായിരുന്ന വീട്ടമ്മയുടെ 2 പവന്‍ തൂക്കമുള്ള സ്വര്‍ണമാലയാണ് പ്രതിയും കൂട്ടാളിയും ചേര്‍ന്ന് പറിച്ചെടുത്ത് കടന്നുകളഞ്ഞത്.

തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ പാര്‍ക്കിംങ്ങ് ഗ്രൗണ്ടില്‍നിന്നും മോഷ്ടിച്ചെടുത്ത ബൈക്കിലെത്തിയാണ് മാല മോഷണം നടത്തിയത്. തുടര്‍ന്ന് കടന്നുകളഞ്ഞ പ്രതിയെ മണര്‍കാട് സിഐ മനോജ് കുമാറിന്‍റെ നേത‍ൃത്വത്തില്‍ എസ്ഐ വര്‍ഗീസ് എബ്രഹാം, പോലീസ് ഉദ്യോഗസ്ഥരായ ബിനു കെ ജേക്കബ്, റെജി ജോണ്‍, പത്മകുമാര്‍, ഫ്രെജിന്‍ ദാസ്, വിപിന്‍ എന്നിവരടങ്ങിയ സംഘമാണ് വിശദമായ അന്വേഷണത്തിലൂടെ കസ്റ്റഡിയിലെടുത്തത്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

 

kottayam news
Advertisment