Advertisment

സ്നേഹ വിരുന്ന് സംഘടിപ്പിച്ചു

author-image
admin
Updated On
New Update

റിയാദ് : പ്രവാചകൻ മുഹമ്മദ്‌ നബിയുടെ ജന്മദിനത്തോടനുബദ്ധിച്ഛ് കേരള മുസ്ലിം ജമാഅത്തിന്റെ പ്രവാസി ഘടകമായ (ഐ സി എഫ് ) ഒരു മാസക്കാലമായി നടത്തി വരുന്ന മീലാദ് ക്യാമ്പയിനിന്റെ ഭാഗമായി ധിലം സെക്ടർ സംഘടിപ്പിച്ച സ്നേഹ വിരുന്ന് ശ്രദ്ധേയമായി.

Advertisment

publive-image

ഐ സി എഫ് ധിലം സെക്ടർ പ്രസിഡന്റ്‌ മൂസ മുസ്‌ലിയാർ അധ്യക്ഷനായ സദസ്സിൽ അൽ ഖർജ് ഇന്ത്യൻ സ്കൂൾ അദ്ധ്യാപകൻ വർഗീസ് ടി ചാക്കോ മുഖ്യ പ്രഭാഷണം നടത്തി, അബ്ദുൽ ഖാദർ സഖാഫി വിളയൂർ ഉത്ഘാടനവും സ്വാദിഖ് സഖാഫി കുളത്തൂർ വിഷയാവതരണവും നടത്തി. തുളസീധരൻ അഞ്ചൽ, റഹീം കരുനാഗപ്പള്ളി, ആന്റണി തൃശൂർ, എന്നിവർ "ഞാൻ അറിഞ്ഞ പ്രവാചകൻ "എന്ന വിഷയത്തിൽ സംസാരിച്ചു.

publive-image

ഫൈസൽ സുഹ്‌രി, അഷ്‌റഫ്‌ മലപ്പുറം, അലി വെങ്ങാട് എന്നിവർ ആശംസ അറീച്ചു.

തുടർന്ന് വിവിധ യൂണിറ്റിലെ മീലാദ് ക്വിസ്സ് മത്സര വിജയികൾക്കുള്ള സമ്മാനങ്ങളും ധിലം സെക്ടറിലെ ഹജ്ജ് വളണ്ടിയർമാർക്കുള്ള സെർറ്റിഫിക്കേറ്റും മികച്ച മദ്ഹ് സോങ്ങിന് നൗഫൽ വണ്ടൂരിനു ഉപഹാരവും വിതരണവും നടത്തി. കബീർ അത്തിപ്പറ്റ, ഷബീർ ആനക്കയം, മൻസൂർ കോഴിക്കോട്, അഷ്‌റഫ്‌ നെല്ലൂർ, മനാഫ് കോഴിക്കോട് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി ഐ സി എഫ് ധിലം സെക്ടർ ജനറൽ സെക്രട്ടറി ഷറഫു മണ്ണാർക്കാട് സ്വാഗതവും, മുത്തലിബ് നെന്മാറ നന്ദിയും അറീച്ചു.

Advertisment