Advertisment

വിഹാന് കൂട്ടായി കുഞ്ഞതിഥി എത്തുന്നു.....ആരാധകരോട് സന്തോഷം പങ്കുവെച്ചു സനേഹയും പ്രസന്നയും

author-image
ഫിലിം ഡസ്ക്
Updated On
New Update

തെന്നിന്ത്യന്‍ സിനിമയിലെ താരദമ്പതികളിലൊരാളായ പ്രസന്നയും സ്നേഹയും പുതിയ സന്തോഷ വാര്‍ത്ത പങ്കുവെച്ച്‌ എത്തിയിരിക്കുകയാണ് ഇപ്പോള്‍. വിഹാന് കൂട്ടായി കുഞ്ഞതിഥി എത്തുന്നുന്നതിന്‍റെ സന്തോഷത്തിലാണ് ഇരുവരും. 2012 ലായിരുന്നു സ്‌നേഹയുടെയും പ്രസന്നയുടെയും വിവാഹം നടന്നത്.

Advertisment

publive-image

പ്രണയിച്ച്‌ വിവാഹിതരായവരാണ് ഇവര്‍. സന്തോഷത്തോടെ മുന്നേറുന്നതിനിടയിലാണ് ഇവര്‍ക്കരികിലേക്ക് വിഹാനും എത്തിയത്. വിവാഹ ശേഷം തെലുങ്കിലും തമിഴിലും മാത്രമല്ല മലയാളത്തിലും സ്‌നേഹ അഭിനയിച്ചിരുന്നു. വേലൈക്കാരനായി ശക്തമായ തയ്യാറെടുപ്പുകളാണ് നടത്തിയിരുന്നതെങ്കിലും സിനിമ ഇറങ്ങിയപ്പോള്‍ ആരാധകര്‍ക്ക് നിരാശയായിരുന്നു. പല രംഗങ്ങളും വെട്ടി മാറ്റിയതിനെക്കുറിച്ച്‌ താരവും വ്യക്തമാക്കിയിരുന്നു.

ദി ഗ്രേറ്റ് ഫാദറില്‍ മമ്മൂട്ടിയുടെ ഭാര്യയായി എത്തിയപ്പോഴായിരുന്നു ആരാധകര്‍ക്ക് സന്തോഷമായത്. കുഞ്ഞതിഥിയെ വരവേല്‍ക്കാനൊരുങ്ങുന്നസിനിമയിലെത്തിയിട്ട് വര്‍ഷം കുറേയായെങ്കിലും ഇതാദ്യമായി പ്രസന്ന മലയാളത്തിലേക്ക് എത്തുകയാണ്. കലാഭവന്‍ ഷാജോണ്‍-പൃഥ്വിരാജ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന ബ്രദേഴ്സ് ഡേയിലൂടെയാണ് താരം മലയാളത്തില്‍ അരങ്ങേറുന്നത്. എല്ലാതരത്തിലുമുള്ള പ്രേക്ഷകര്‍ക്കും ആസ്വദിക്കാവുന്ന സിനിമയുമായാണ് തങ്ങളെത്തുന്നതെന്ന് ഇരുവരും വ്യക്തമാക്കിയിരുന്നു.

Advertisment