Advertisment

സ്നേഹ ഭവൻ പദ്ധതിയിലേക്ക് വെൽഫെയർ പാർട്ടി സമാഹരിച്ച സംഖ്യ കൈമാറി

New Update

വടക്കാങ്ങര: ഗവണ്മന്‍റ് യു.പി സ്കൂളിന്റെ കലാ പ്രതിഭ വടക്കാങ്ങര സ്വദേശിനി കരിഷ്മക്ക് സ്വന്തമായ ഒരു വീട് എന്ന ആശയത്തിൽ 'സ്നേഹ ഭവൻ' പദ്ധതിയിലേക്ക് വെൽഫെയർ പാർട്ടി പ്രവർത്തകരിൽ നിന്ന് സമാഹരിച്ച 56,000 രൂപ കൈമാറി.

Advertisment

publive-image

വെൽഫെയർ പാർട്ടി വടക്കാങ്ങര യൂനിറ്റ് പൂർവ വിദ്യാർത്ഥികളായ പാർട്ടി പ്രവർത്തകരിൽ നിന്നും സമാഹരിച്ച 56,000/- രൂപ സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ ആറാം വാർഡ് മെമ്പർ ഹൻഷില പട്ടാക്കൽ സ്കൂൾ ഹെഡ്മിസ്ട്രസ് മാലിനി ടീച്ചർക്ക് കൈമാറി.

എട്ടാം വാർഡ് മെമ്പർ എം.വി അനീസ, പി.ടി.എ പ്രസിഡണ്ട് സുഹൈൽ, വെൽഫെയർ പാർട്ടി മക്കരപ്പറമ്പ പഞ്ചായത്ത് പ്രസിഡണ്ട് കെ ജാബിർ, എ.ടി. മുഹമ്മദ്, അസി ഹെഡ്മിസ്ട്രസ് ജസി ടീച്ചർ, അധ്യാപകരായ മുരിങ്ങേക്കൽ കുഞ്ഞിമുഹമ്മദ്, ഫസ്ന എന്നിവർ സംബന്ധിച്ചു.

snehabhavan welfare party
Advertisment