Advertisment

സ്നേഹക്കൂട്ടം യാത്രയയപ്പ് നൽകി

author-image
admin
New Update

ജിദ്ദ : പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ജിദ്ദയിലെ പ്രശസ്ത ഗായകനും കലാസാംസ്കാരിക രംഗത്തെ നിറസാന്നിധ്യവുമായ മൻസൂർ എടവണ്ണക്ക് സ്നേഹക്കൂട്ടം ജിദ്ദ ഉപഹാരം നൽകി.  ഷറഫിയ്യ സഫയർ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സ്നേഹക്കൂട്ടം രക്ഷാധികാരി അലി തേക്ക്തോട് മൊമെന്റോ കൈമാറി.

Advertisment

publive-image

ലാലു സൗണ്ട്സിന്റെ ബാനറിൽ ഹസ്സൻ യമഹ നിർമ്മിച്ച് അബ്ദുറഹിമാൻ തുറക്ക ലിന്റെ രചനയിൽ മൻസൂർ എടവണ്ണ സംഗീതം നിർവഹിച്ചു് ആലപിച്ച “മാതൃകയായ മുത്തുറസൂൽ" എന്ന ഗാനത്തിന്റെ പ്രകാശന ചടങ്ങിൽ വെച്ചാണ് സ്നേഹക്കൂട്ടം ജിദ്ദയുടെ ഉപഹാരം സമർപ്പിച്ചത്. .

ജിദ്ദ മലയാളി പൊതു സമൂഹത്തിൽ തനതായ വ്യക്തി മുദ്ര പതിപ്പിച്ച  നാട്യങ്ങളില്ലാത്ത നല്ല ഒരു കലാകാരനെയാണ് ജിദ്ദക്ക് നഷ്ട്ടമാകുന്നതെന്ന് സ്നേഹക്കൂട്ടം ജിദ്ദ ഉപദേശക സമിതി അംഗം കുഞ്ഞുമുഹമ്മദ് കൊടശേരി ആശംസ സന്ദേശത്തിൽ അഭിപ്രായപ്പെട്ടു.

ജിദ്ദയിലെ രാഷ്ട്രീയ സാമൂഹിക സാംസ്ക്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്ത ചടങ്ങിൽ സ്നേഹക്കൂട്ടം ജിദ്ദക്ക് വേണ്ടി മുഖ്യ രക്ഷാധികാരി അലി തേക്കുതോട്,, ഉപദേശക സമിതി അംഗങ്ങളായ കുഞ്ഞുമുഹമ്മദ് കൊടശേരി,, കരീം മണ്ണാർക്കാട്,, പ്രസിഡന്റ് മുജീബ് തൃത്താല,, ജനറൽ സെക്രട്ടറി ഷിജു ജോൺ,, ട്രഷറർ പ്രവീൺ എടക്കാട് എന്നിവരോടൊപ്പം  മറ്റു സഹ ഭാരവാഹികളായ ഇസ്മയിൽ കൂരി പ്പൊയിൽ,,നൗഷാദ് കാളികാവ്, സിയാദ് വല്ലാഞ്ചിറ, ഷാക്കിർ കൊടശേരി,, സൽമാൻ ചോക്കാട്, എന്നിവരും സംബന്ധിച്ചു.

Advertisment