ഹൃസ്വചിത്രം സ്നേഹതീരം പ്രകാശനം ചെയ്തു.

ജയന്‍ കൊടുങ്ങല്ലൂര്‍ ([email protected])
Friday, August 3, 2018

സ്നേഹതീരം ഹൃസ്വചിത്രം അണിയറ പ്രവര്‍ത്തകര്‍ 

റിയാദിലെ ഒരുപറ്റം കലാകാരന്മാർ സാമൂഹ്യകബോധം ഊട്ടിഉറപ്പിക്കുന്ന ഒരുപാട് ഹൃസ്വചിത്രങ്ങള്‍ കഴിഞ്ഞ രണ്ടുവർഷത്തിനുള്ളിൽ റിയാദിലെ പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ചിട്ടുണ്ട് ഇനിയും പല ഹൃസ്വചിത്രങ്ങള്‍ അണിയറയിൽ ഒരുങ്ങുന്നതായിട്ടാണ് അറിയുന്നത്.

ഇന്നലെ മറ്റൊരു ഹൃസ്വചിത്രം  കാണാൻ അവസരമുണ്ടായി “സ്നേഹതീരം” നാട്ടിലും പ്രവാസത്തിലുമായി കഥപറയുന്ന ഹൃസ്വചിത്രം ആരുടേയും കണ്ണ് നനയ്ക്കും ജീവിത പ്രാരാബ്ധങ്ങളിൽ കടൽകടന്ന് വന്ന ഗൾഫ് എന്ന മായികലോകത്തേക്ക് എത്തപ്പെട്ട പ്രവാസി ഒരുപാട് സ്വപനങ്ങൾ നെയ്ത് കുടുംബത്തിന്റെ ക്ഷേമത്തിനായി കഷ്ട്ടപെടുകയും തങ്ങള്‍ക്ക് പ്രിയപ്പെട്ട മക്കളെ  വളർത്തി വലുതാക്കി ഉന്നത വിദ്യാഭ്യാസം നൽകി  ഡോക്ടറും വക്കീലും എൻജിനീയറും ആക്കി പ്രവാസത്തിലെ ശിഷ്ടകാല ജീവിതം സ്വപനം കണ്ട് നാട്ടിലെത്തുന്ന പ്രവാസി രക്ഷിതാവിന് അനുഭവിക്കേണ്ടിവന്ന തിക്താനുഭങ്ങൾ സ്വന്തം മക്കളാൽ ഉണ്ടായപ്പോൾ തകർന്നുപോയ ഒരു പിതാവ് അനുഭവിക്കുന്ന മാനസിക സംഘർഷവും താൻ സമ്പാദിച്ച സ്വത്തെല്ലാം മക്കൾക്ക് എഴുതികൊടുത്തപ്പോൾ മക്കൾഅധികാരികൾ ആയപ്പോൾ മാതാപിതാക്കൾ ബാധ്യത ആകുമ്പോൾ അവരെ സ്നേഹ മന്ദിരങ്ങളിൽ തള്ളാനുള്ള മക്കളുടെ തീരുമാനം അറിഞ്ഞു പകച്ചുപോയ ഒരു പിതാവിന്റെ മാനസികാവസ്ഥ കൃത്യമായി ഹൃസ്വചിത്രത്തിലൂടെ അണിയറ പ്രവർത്തകർ നമ്മെ ബോധ്യപ്പെടുത്തുന്നു .

സാധാരണ ഇത്തരം കഥപറച്ചിൽ ഒരുപാട് ഉണ്ടെങ്കിലും അതിൽ നിന്നും വ്യതിചലിച്ചുകൊണ്ടു മക്കളുടെ തീരുമാനങ്ങൾക്ക് കാക്കാതെ പ്രവാസത്തിൽ നിന്ന് കഷ്ട്ടപ്പെട്ടു മക്കളെ നോക്കിയപ്പോൾ അവർക്ക് ഒപ്പം മറ്റൊരു ജീവകാരുണ്യം പ്രവർത്തനം നടത്തി ഒരു അനാഥകുഞ്ഞിനെ പഠിപ്പിച്ചു വലുതാക്കി ജീവിതത്തിൽ കണ്ടിട്ടില്ലാത്ത ഒരു കുട്ടി അവിടെയാണ് ഈ ഹൃസ്വ ചിത്രം വിത്യസ്തമാക്കുന്നത്.

മക്കൾ നട തള്ളിയപ്പോൾ മക്കളുടെ മുന്നിൽ തോൽക്കാതെ ജീവിതത്തിന്റെ പച്ചപ്പിൽ സ്വാന്തനമായി കൂടെ നിന്ന അനാഥാലയത്തിലെ അച്ഛനെ വിളിക്കുകയും അതിനുശേഷമുള്ള ആരും അറിയാതെ താൻ പഠിപ്പിച്ചു വളർത്തിവലുതാക്കിയ ജോസ് കുട്ടിയ ജീവിതത്തിൽ ആദ്യമായി കണ്ടുമുട്ടുന്ന രംഗം ആരുടേയും കണ്ണ് നനയ്ക്കും മതസൗഹാർദത്തിന്റെ ജീവകാരുണ്ണ്യത്തിന്റെ പ്രവാസത്തിന്റെ എല്ലാ പച്ചയായ സംഭവവികാസങ്ങൾ ഇരുപത് മിനിറ്റ് നീണ്ടു നിൽക്കുന്ന ഹൃസ്വചിത്രത്തിലൂടെ പറയാന്‍ ശ്രമിച്ചിട്ടുണ്ട്  ചിത്രം  നല്ലൊരു സന്ദേശമാണ് നൽകുന്നത് മാതാ പിതാ ഗുരു ദൈവം മറക്കാതിരിക്കുക ഒപ്പം സഹജീവി സ്നേഹത്താല്‍ സ്നേഹതീരങ്ങള്‍ പടുത്തുയര്‍ത്തപെടട്ടെ….

സ്നേഹതീരം ഹൃസ്വചിത്രത്തിന്‍റെ സംവിധായകന്‍ ഷംസുദീന്‍ മാളിയേക്കല്‍ സംസാരിക്കുന്നു. 

ചിത്രത്തിന് പിന്നില്‍    സ്നേഹതീരം…… കഥ, തിരക്കഥ, സംവിധാനം… ശംസുദ്ധീൻ മാളിയേക്കൽ…. ക്യാമറ എഡിറ്റിങ് സാലിഹ് അഹമ്മദ്, നിർമാണം.A2Z ദുബായ് മാർക്കറ്റ് & ജരീർ മെഡിക്കൽ സെന്റർ. പ്രൊഡക്ഷൻ കണ്ടട്രോളർ ഷൗക്കത്ത് മക്കരപ്പറമ്പ്. ഗ്രാഫിക്സ് നവാസ് വെങ്കിട്ട. കേന്ദ കഥാപാത്രം. ശംസുദ്ധീൻ മാളിയേക്കൽ, ഷാജഹാൻ എടക്കര, ഫാഹിദ് നീലാഞ്ചേരി, നാസർ വണ്ടൂർ, ഷാനവാസ്‌ പുല്ലങ്കോട്, ഷമീർ മാളിയേക്കൽ, രഹന ഷാജഹാൻ, മാസ്റ്റർ മുഹമ്മദ്‌ നാദിഷ്, മാസ്റ്റർ അംജിത്, ബേബി നിദ സൻഫ,

റിയാദ് മലാസ് ഭാരത്‌ ഓഡിറ്റോറിയത്തില്‍ നടന്ന ആദ്യ പ്രദര്‍ശന സ്വിച് ഓൺ കർമ്മം.. ഷംനാദ് കരുനാഗപ്പള്ളി നിര്‍വഹിച്ചു . ജയൻ കൊടുങ്ങല്ലൂർ, വിജയൻ നെയ്യാറ്റിൻകര, സുധീർ കുമിൾ, രാജൻ നിലമ്പൂർ, ഷാജഹാൻ അന്നിക്കര,സോണി കുട്ടനാട്  , നാസർ ലയ്സ് തുടങ്ങി റിയാദിലെ രാഷ്ട്രിയ കലാ സാംസ്ക്കാരിക രംഗത്തുള്ള നിരവധി പേര്‍ ഹൃസ്വചിത്രം കാണുന്നതിനു അഭിപ്രായങ്ങള്‍ രേഖപെടുത്തുന്നതിനും എത്തിയിരുന്നു.നാട്ടിലും പ്രവാസ ലോകത്തുമാണ് ഇതിന്റെ ചിത്രീകരണം നടന്നത്.ഷഹീർ &ഷഫ്‌നാസ് എന്നിവര്‍ അവതാരകരായിരുന്നു.

 

 

×