Advertisment

സോക്കാർ ഫ്രീക്സ് ജേഴ്‌സി പ്രകാശനം ചെയ്തു

author-image
admin
Updated On
New Update

ജിദ്ദ: ഈ മാസം ജിദ്ദയിൽ ആരംഭിക്കുന്ന സിഫ് ഫുട്ബോൾ ടൂർണമെന്റിൽ പങ്കെടുക്കുന്ന സോക്കാർ ഫ്രീക്സ് ജൂനിയർ ടീമിൻെറ പുതിയ ജേഴ്‌സി പ്രകാശനവും കോച്ചിനെ പൊന്നാട അണിയിക്കുന്ന ചടങ്ങും നടന്നു.

Advertisment

publive-image

ജനറൽ സെക്രട്ടറി സൈദലവി നരിക്കുന്നൻ സ്വാഗതം പറഞ്ഞു. ക്ലബ്ബ് പ്രസിഡന്റ് നിസ്സാം പാപ്പറ്റ അധ്യക്ഷത വഹിച്ചു. ബഷീർ അബ്ദുല്ലക്ക് ജേഴ്‌സി നൽകികൊണ്ട് സിഫ് പ്രസി ഡണ്ട് ബേബി നിലാംബ്ര ജേഴ്‌സി പ്രകാശനകർമ്മം ഉദ്ഘാടനം ചെയ്തു. അലി മുഹമ്മ ദാലിയിൽ നിന്നും ടീം ജേഴ്‌സികൾ ടീം ക്യാപ്റ്റന്മാരായ നയ്യും സിദ്ദിഖ്, മിൻഹാജ്ജ് റഹ്മാൻ എന്നിവർ ഏറ്റുവാങ്ങി. കോച് ടൈറ്റാനിയം ഷൗക്കത്തിനു പൊന്നാട നൽകി ആദരിക്കൽ ബഷീർ അബ്ദുല്ല നിർവഹിച്ചു.

ബഷീർ കിഴിലോത്ത്, നഹാസ് മെഡിസ്‌പോ, അനിൽ കുമാർ ചക്കരക്കല്, മുജീബ് റഹ്മാൻ തച്ചമ്പാറ, ഉമ്മർ മിക്സ് മാക്സ് , മൻസൂർ ചെമ്പൻ ബേപ്പൂർ, കൊച് ടൈറ്റാനിയം ഷൌ ക്കത്ത് , അബ്ദുൽ ജബ്ബാർ വലിയാട്ട് , ക്യാപ്റ്റൻ നയ്യും സിദ്ദിഖ് എന്നിവർ ടീമിന് വിജയാ ശംസകൾ നേർന്നു സംസാരിച്ചു. ഫത്തഹ് താനൂർ, നാസ്സര്‍ ചിങ്ങോലി സുൽഫി പാപ്പറ്റ, മുനീർ, വി. ജെംസ്, അബു ഹനീഫ, മുഹമ്മദ് അസ്‌ലം ആലങ്ങാടൻ , ബാവക്ക ചേലേമ്പ്ര, പി കെ അഷ്‌റഫ് ആനക്കയം, സമീർ വി ജെംസ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. സക്കീർ കാലുന്റെഅകത്ത് എടവണ്ണ നന്ദി പറഞ്ഞു. സിഫ് പ്രസിഡണ്ട് ബേബി നിലാംബ്ര ബഷീർ അബ്ദുല്ലക്ക് ജേഴ്‌സി നൽകി പ്രകാശനo ചെയ്യുന്നു

Advertisment