Advertisment

ഫുട്‌ബോൾ മത്സരത്തിനിടെ റഫറി കുഴഞ്ഞുവീണ് മരിച്ചു

New Update

publive-image

Advertisment

ഫുട്‌ബോൾ മത്സരത്തിനിടെ റഫറി കുഴഞ്ഞുവീണ് മരിച്ചു. ബൊളീവിയൻ ഒന്നാം ഡിവിഷൻ ഫുട്‌ബോൾ മത്സരത്തിനിടെയായിരുന്നു സംഭവം. വിക്ടർ ഹ്യൂഗോ ഹർട്ടാഡോ (31) ആണ് മരിച്ചത്.

ബൊളീവിയൻ ഒന്നാം ഡിവിഷൻ ഫുട്‌ബോളിൽ ഓൾവെയ്‌സ് റെഡിയും ഓറിയന്റെ പെട്രോലെറോയും തമ്മിൽ നടന്ന മത്സരത്തിന്റെ 47ാം മിനിറ്റിലാണ് വിക്ടർ കുഴഞ്ഞുവീണത്. ഉടൻ തന്നെ ടീം ഡോക്ടർ സ്ഥലത്തെത്തി അദ്ദേഹത്തിന് പ്രാഥമിക ചികിത്സ നൽകി. എന്നാൽ നില വഷളായതോടെ അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഗ്രൗണ്ടിലും ആശുപത്രിയിൽവെച്ചും വിക്ടറിന് രണ്ടു തവണ ഹൃദയാഘാതമുണ്ടായി. ഇതാണ് മരണത്തിന് കാരണമായത്.

സമുദ്രനിരപ്പിൽനിന്നും 3,900 മീറ്റർ അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന എൽ അൾട്ടോയിലെ മുൻസിപ്പൽ സ്റ്റേഡിയത്തിലാണ് മത്സരം നടന്നത്. സമുദ്രനിരപ്പിൽ നിന്ന് ഏറെ ഉയരത്തിൽ സ്ഥിതിചെയ്യുന്ന സ്ഥലങ്ങളിലെ ഫുട്‌ബോൾ മത്സരങ്ങൾ താരങ്ങൾക്കും മറ്റും ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കാറുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.

Advertisment