സോക്കർ 2019 മാർച്ച്‌ 28 ന്

ജയന്‍ കൊടുങ്ങല്ലൂര്‍ ([email protected])
Thursday, March 14, 2019

റിയാദ് : ഹോത്താ ബനി തമീമിലെ ഹോത്താ മലയാളീസ് ചാരിറ്റി ഓർഗനൈസേഷൻ സംഘടിപ്പിക്കുന്ന ഒന്നാമത് സെവൻസ് ഫുട്ബാൾ ടൂർലമെൻറ് മാർച്ഛ് 28 മുതൽ ആരംഭിക്കുന്നെന്നു സംഘടകർ അറീച്ചു. ചാരിറ്റി ലക്ഷ്യം വെച്ച് കൊണ്ട് സ്ഥാപിതമായ സംഘടന അതിന്റെ ലക്ഷ്യ സാക്ഷാത്കാരത്തിലേക്കുള്ള ആദ്യ ചുവടുവെപ്പെന്ന നിലയിൽ മിച്ചം ജീവകാരുണ്യ പ്രവർത്തനത്തിന് ഉപയോഗിക്കുമെന്നും സംഘടകർ അറിയിച്ചു.

സ്‌പോട്ടിങ് സ്റ്റാർ ഹോത്താ, സെവൻ സ്റ്റാർ ഇസ്ലാമിയ, അൽ ഖർജ് നൈറ്റ് റൈഡേഴ്‌സ് (a),ഫാൽക്കൺ FC ഇർഖ റിയാദ്, മഫ്‌റൂഷാത്ത് അത്തീക്ക്, FC ഹരീഖ്, അൽ ഖർജ് നൈറ്റ് റൈഡേഴ്‌സ്( B), മൻസൂർ റബീഅ അസീസിയ്യ തുടങ്ങി എട്ടോളം ടീമുകളിൽ നിന്നും അൻപതിൽ പരം വരുന്ന കായികതാരങ്ങൾ അണിനിരക്കുന്ന ഫുട്‌ബോൾ മാമാങ്കത്തിന്റെ ഉത്ഘാടനത്തോടനുബന്ധിച്ചു സംഘടന ലോഗോ പ്രകാശനവും നടക്കും.

വിവിധ മേഖലയിൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥ പ്രമുഖർ പങ്കെടുക്കുന്ന ഉല്ഘാടനവേദിയിൽ ഹോതയിലെ പ്രമുഖ പോലിസ് ഉദ്യോഗസ്ഥർ ചേർന്ന് സംഘടന ലോഗോ പ്രകാശിപ്പിക്കുമെന്നും HMCO ഭാരവാഹികൾ അറീച്ചു. മത്സരം ഏപ്രിൽ 18 ന് സമാപിക്കും

×