Advertisment

നാസര്‍ വാവൂര്‍ പുരസ്‌കാരം സാമൂഹിക പ്രവര്‍ത്തകന്‍ മുജീബ് പൂക്കോട്ടൂരിന്

author-image
admin
Updated On
New Update

ജിദ്ദ: പ്രഥമ നാസര്‍ വാവൂര്‍ പുരസ്‌കാരം മുജീബ് പൂക്കോട്ടൂരിന് സമ്മാനിക്കും. മക്കയിലെ അറിയപ്പെടുന്ന സാമൂഹിക പ്രവര്‍ത്തകനാണ് മുജീബ് പൂക്കോട്ടൂര്‍. ചീക്കോട് ജിദ്ദ കെ എം സി സിയാണ് വാര്‍ത്താസമ്മേളനത്തില്‍  അവാര്‍ഡ് പ്രഖ്യാപിച്ചത്. ടി വി ഇബ്രാഹിം എം എല്‍ എ ചെയര്‍മാനും സൗദി കെ എം സി സി പ്രസിഡന്റ് കെ പി മുഹമ്മദ് കുട്ടി, കെ എസ് ടി യു സംസ്ഥന വര്‍ക്കിംഗ് സെക്രട്ടറി അബ്ദുള്ള വാവൂര്‍ എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്.

Advertisment

publive-image

അവാര്‍ഡ്‌ ജേതാവ് മുജീബ് പൂക്കോട്ടൂര്‍

പ്രവാസികളുടെ നിരവധി പ്രശ്നങ്ങളില്‍ ഇടപെടുകയും പരിഹാര മാര്‍ഗങ്ങള്‍ കണ്ടെ ത്തുകയും ചെയ്യുന്ന കാരുണ്യ പ്രവര്‍ത്തങ്ങള്‍ പരിഗണിച്ചാണ് മുജീബ് പൂക്കോട്ടൂരിനെ അവാര്‍ഡിനായി തെരഞ്ഞെടുത്തത്. മക്കയില്‍ വെച്ച് മരണപ്പെടുന്ന ഇന്ത്യയിലെ വ്യത്യസ്ത സംസ്ഥാനങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകരുടെയും ജോലിയാവശ്യാര്‍ഥം പുണ്ണ്യ ഭൂമിയില്‍ എത്തി മരണപെടുന്ന ആളുകളുടെയും മൃതുദേഹങ്ങള്‍ സംസ്‌കരിക്കുന്നതില്‍ മുന്‍പന്തിയിലാണ് മക്ക കെം.എം.സി.സി സെക്രട്ടറി കൂടിയായ മുജീബ് പൂക്കോട്ടൂര്‍.

ജിദ്ദയിലും നാട്ടിലും രാഷ്ട്രീയ സാമൂഹിക ജീവകാരുണ്യ രംഗത്ത് സജീവ സാന്നിധ്യ മായിരുന്നു അകാലത്ത് മരണമടഞ്ഞ നാസര്‍ വാവൂര്‍. 25 വര്‍ഷത്തോളം ജിദ്ദയില്‍ പ്രവാസിയായിരുന്നു നാസര്‍ വാവൂര്‍. നാസര്‍ വാവൂരിന്റെ സ്മരണക്കായാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. 20,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന താണ് ചീക്കോട് പഞ്ചായത്ത് ജിദ്ദ കെ എം സി ഏര്‍പ്പെടുത്തിയ പുരസ്‌കാരം.

publive-image

ജിദ്ദയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സൗദി കെ എം സി സി പ്രസിഡണ്ട് കെ പി മുഹമ്മദ് കുട്ടി, പഞ്ചായത്ത് കെ എം സി സി നേതാക്കളായ സലീം വാവൂര്‍, ലത്തീഫ് പൊന്നാട്, ഹസ്സന്‍ ഓമാനൂര്‍, അന്‍വര്‍ വെട്ടുപാറ തുടങ്ങിയവര്‍ സനിഹിതരായിരുന്നു.

Advertisment