Advertisment

സോഷ്യൽ ഫോറം തുണയായി; ഒരു വർഷത്തോളമായി ജോലിയും വരുമാനവുമില്ലാതെ കഴിഞ്ഞിരുന്ന ആസാദ് ജന്മനാടാണഞ്ഞു.

New Update

ജിദ്ദ: ഹൗസ് ഡ്രൈവർ വിസയിൽ ജോലിക്കായി വന്നു ഒരു വർഷത്തോളമായി ജോലിയും വരുമാനവുമില്ലാതെ കഴിഞ്ഞിരുന്ന മലപ്പുറം വെട്ടിച്ചിറ സ്വദേശി ആസാദ് ഇന്ത്യൻ സോഷ്യൽ ഫോറത്തിന്റെ ഇടപെടലിലൂടെ ജന്മ നാട്ടിലേക്ക് യാത്രയായി. കഴിഞ്ഞ ദിവസം ജിദ്ദയിൽ നിന്നും കോഴിക്കോട്ടേക്കുള്ള ചാർട്ടേഡ് വിമാനത്തിലാണ് നാട്ടിലേക്ക് യാത്രയായത്.

Advertisment

publive-image

ഇന്ത്യൻ സോഷ്യൽ ഫോറം സാമിർ ബ്രാഞ്ചിലെ ഷാഹുൽ ഹമീദ് മുഖേന ആസാദിൻ്റെ സാമിറിലെ സുഹൃത്തുക്കളും ഇന്ത്യൻ സോഷ്യൽ ഫോറം ബ്രാഞ്ച് ഭാരവാഹികളും ആസാദിന് വേണ്ടി മടക്ക യാത്രക്കുള്ള ടിക്കറ്റ് സംഘടിപ്പിച്ചു നൽകുകയായിരുന്നു. സുഹൃത്ത് ഫൈസൽ മടക്കയാത്രാ ടിക്കറ്റിനുള്ള തുക സോഷ്യൽ ഫോറം ജിദ്ദ സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് ഇ.എം. അബ്ദുല്ലയിൽ നിന്നും ഏറ്റുവാങ്ങി.

ഹൗസ് ഡ്രൈവർ വിസയിലാണ് ജിദ്ദയിലെ ഹയ്യസാമിറിൽ ആസാദ് ജോലിക്കായി എത്തുന്നത്. എന്നാൽ ഒരു വർഷത്തോളമായി ജോലിയില്ലാതെ വിഷമിച്ചിരുന്ന ആസാദ് സുഹൃത്തുക്ക ളോടൊപ്പം താമസിച്ചു വരികയായിരുന്നു. ജോലിയും വരുമാനമാർഗ്ഗവുമില്ലാതെ കഴിയുന്നതിലും നല്ലത് കുടുംബത്തോടൊപ്പം ജീവിക്കുകയാണെന്ന് കരുതി പോകാനൊരുങ്ങു മ്പോഴാണ് കൊറോണ രോഗ ഭീതിയിൽ കർഫ്യു പ്രഖ്യാപിച്ചത്. അതോടെ ആ പ്രതീക്ഷയും മങ്ങുകയായിരുന്നു.

സമാധാനത്തോടെ നാടണഞ്ഞ ആസാദ്, എല്ലാ പ്രതീക്ഷകളും അസ്തമിച്ച അവസ്ഥയിൽ തന്നെ സഹായിച്ച സുഹൃത്തുക്കൾക്കും സോഷ്യൽ ഫോറം ഭാരവാഹികൾക്കും നന്ദി അറിയിച്ചു.

Advertisment