സോഷ്യൽ ഫോറം നേതാക്കൾ ‘പ്രതീക്ഷ’ യിൽ സന്ദർശനം നടത്തി*

ന്യൂസ് ബ്യൂറോ, കോഴിക്കോട്
Tuesday, June 11, 2019
കോഴിക്കോട്: ഇന്ത്യൻ സോഷ്യൽ ഫോറം ദമ്മാം കേരള സ്റ്റേറ്റ് പ്രസിഡൻറ് നാസ്സർ കൊടുവള്ളി, സിക്രട്ടറി നാസർ ഒടുങ്ങാട്, ജീവകാരുണ്യ വിഭാഗം കൺവീനർ കുഞ്ഞിക്കോയ താനൂർ തുടങ്ങിയവർ കോഴിക്കോട് മെഡിക്കൽ കോളേജ് കേന്ദ്രമായി പ്രവർത്തിച്ച് വരുന്ന പ്രതീക്ഷ കമ്യൂണിറ്റി സെൻറർ* ൽ സന്ദർശനം നടത്തി.
പ്രതീക്ഷ മാനേജർ കെ റസാഖ് മാസ്റ്റർ, ഭാരവാഹികളായ അബ്ദുൽ നാസർ മായനാട്, ജിൻസി പൂവ്വാട്ട് പറമ്പ് എന്നിവർ സ്വീകരിച്ചു. പ്രതീക്ഷയുടെ പ്രവർത്തന ങ്ങളെക്കുറിച്ചും ഭാവി പദ്ധതികളെ ക്കുറിച്ചും ഭാരവാഹികൾ വിശദീകരിച്ചു.
സാധ്യമാകുന്ന സഹായങ്ങൾ ആലോചിച്ച് ചെയ്യാമെന്നും പ്രതീക്ഷ നടത്തുന്ന വേറിട്ട ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പ്രവാസി കളുടെ പ്രാർത്ഥനയും പിന്തുണയുമായി എന്നും കൂടെയുണ്ടാ കുമെന്നും സോഷ്യൽ ഫോറം ഭാരവാഹികൾ ഉറപ്പ് നൽകി.
×