Advertisment

പിണറായി അഭിനവ നീറോ ചക്രവർത്തി: സോഷ്യൽ ഫോറം

author-image
admin
Updated On
New Update

ദമ്മാം: പ്രളയത്തിലും പ്രകൃതി ക്ഷോഭത്തിലും ജീവിതമാർഗം നഷ്ട്ടപ്പെട്ടു കടക്കെണിയിലായി കർഷക ആത്മഹത്യ പെരുകുമ്പോൾ കോടികൾ ചിലവിട്ട് സർക്കാരിന്റെ ആയിരം ദിനങ്ങൾ ആഘോഷമാക്കാനുള്ള പിണറായി സർക്കാരിന്റെ നീക്കം റോമാ നഗരം കത്തിയെരിഞ്ഞപ്പോൾ വീണ വായിച്ച നീറോ ചക്രവർത്തിയെയാണു ഓർമ്മിപ്പിക്കുന്നതെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം

സ്‌റ്റേറ്റ് കമ്മിറ്റിയംഗം കുഞ്ഞിക്കോയാ താനൂർ അഭിപ്രായപ്പെട്ടു.

Advertisment

 

publive-image

ഫോറം ടൊയോട്ട ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച നേതൃ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ 40 ദിവസത്തിനിടെ 5 കർഷകരാണ് ഇടുക്കിയിൽ മാത്രം കടക്കെണിമൂലം ആത്മഹത്യ ചെയ്തത്. പ്രളയാനന്തര കേരളത്തിന്റെ പുനർനിർമാണം പ്രഖ്യാപങ്ങളിൽ മാത്രം ഒതുങ്ങിയെന്നും, പ്രകൃതി ക്ഷോഭത്തിൽ വീടും കൃഷിയിടങ്ങളും നഷ്ടപ്പെട്ടവർക്ക് അർഹമായ നഷ്ടപരിഹാരം നൽകി പുനരധിവസിപ്പിക്കാൻ ആറ് മാസം പിന്നിട്ടിട്ടും സർക്കാറിനായിട്ടില്ലെന്നും യോഗത്തിൽ അധ്യക്ഷ പ്രസംഗം നടത്തിയ ഫോറം ടയോട്ട ബ്ലോക്ക് പ്രസിഡന്റ് ഹംസക്കോയ പൊന്നാനി പറഞ്ഞു.

കോടികൾ ചിലവാക്കി ആയിരം ദിവസം ആഘോഷമാക്കുന്ന ഇടതുസർക്കാർ കടക്കെണിയിലായി ജീവിതം വഴിമുട്ടി ആത്മഹത്യയുടെ മുന്നിൽ നിൽക്കുന്ന കർഷകരെ അവഗണിക്കുന്ന നടപടി അവസാനിപ്പിക്കാൻ തയ്യാറാകണമെന്നും യോഗം ആവശ്യപ്പെട്ടു. സജീർ തിരുവനതപുരം യൂനുസ് വട്ടംകുളം, ഷംസുദ്ദീൻ പൂക്കോട്ടുംപാടം,ആൻഷാദ് ആലപ്പുഴ ,നൂറുദ്ധീൻ കരുനാഗപ്പള്ളി, അൽ അസീം തിരുവനന്തപുരം ഹാഷിം പൂന്തുറ സംസാരിച്ചു

Advertisment