രാഹുല്‍  അമേഠിയില്‍ പരാജയപ്പെട്ടാല്‍ രാജിവെക്കും’; സിദ്ദു വാക്ക് പാലിക്കണമെന്ന് സോഷ്യല്‍ മീഡിയ

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Saturday, May 25, 2019

രാഹുല്‍ ഗാന്ധി അമേഠിയില്‍ പരാജയപ്പെട്ടാല്‍ രാജി വയ്ക്കുമെന്ന് പ്രഖ്യാപിച്ച പഞ്ചാബ് മന്ത്രിയും മുന്‍ ക്രിക്കറ്റ് താരവുമായ നവ്‍ജ്യോത് സിങ് സിദ്ദു വാക്ക് പാലിക്കണെമെന്ന് സോഷ്യല്‍ മീഡിയ.

എതിരാളിയായ സ്മൃതി ഇറാനിയോട് ഗാഹുല്‍ ഗാന്ധി പരാജയപ്പെടുകയാണെങ്കില്‍ രാജി വയ്ക്കുമെന്ന് ഏപ്രിലില്‍ സിദ്ദു പ്രഖ്യാപിച്ചിരുന്നു.

ഇത് ചൂണ്ടിക്കാട്ടിയാണ് ട്വിറ്റര്‍ ഉപയോക്താക്കള്‍ സിദ്ദുവിനെതിരെ ട്രോളുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്. #SidhuQuitPolitics എന്ന ഹാഷ് ടാഗിലാണ് സിദ്ദുവെതിരെയുള്ള പ്രതിഷേധങ്ങള്‍.

×