2022 ലെ ഫുട്ബോൾ ലോകകപ്പ് അത്തറ് മണക്കും ഖത്തിറിൽ വച്ച് …

അജു ഐസക് പടയാട്ടിൽ
Wednesday, July 18, 2018

ലോകകപ്പ് മത്സരങ്ങൾ, ഫുട്ബോളിനെ സ്നേഹിക്കുന്ന മലയാളികൾ നെഞ്ചിലേറ്റും എന്നതിൽ തർക്കമില്ല… മലപ്പുറം , കോഴിക്കോട് ജില്ലക്കാർ ഏതാണ്ട് മുഴുവനായും തന്നെ ഖത്തറിലേക്ക് വച്ച് പിടിക്കും… ഇത് വരെ അവർ വച്ച ഫ്ളക്സുകളിൽ മാത്രം കണ്ടറിഞ്ഞിട്ടുള്ള സൂപ്പർ താരങ്ങളെ നേരിൽ കാണാനുള്ള സുവർണ്ണവസരം ആരും തന്നെ പാഴാക്കില്ല … മലയാറ്റൂർ പള്ളിപ്പെരുന്നാളിന് ബസ്സുകൾ “ഷട്ടിലിടക്കുന്നത് ” പോലെ വിമാനങ്ങൾ ഓടേണ്ടി വരും…☺

അക്ഷരാർത്ഥത്തിൽ , അതൊരു “ലുങ്കി ” വേൾഡ് കപ്പായിരിക്കും… സംശയം വേണ്ട… സായിപ്പൻമാർക്കും , അറബികൾക്കും കളി കാണാൻ ടിക്കറ്റ് കിട്ടിയാൽ ഭാഗ്യം .. ടിക്കറ്റ് കിട്ടിയാൽ തന്നെ ഇക്കണ്ട മലയാളികൾ കൂട്ടമായി എത്തുന്നതോടെ ഖത്തറിൽ മദ്യത്തിന് ക്ഷാമം നേരിടാൻ സാധ്യതയുണ്ട്…

മാത്രമല്ല, രണ്ടെണ്ണം വീശിയ ശേഷം സ്റ്റേഡിയത്തിൽ പോയി കളിയാവേശത്തിൽ ലുങ്കിയും പൊക്കി “ലുങ്കി ഡാൻസും” ആരംഭിക്കുന്നതോടെ സ്ഥലവാസികൾക്കും നിൽക്കക്കള്ളിയില്ലാതാകും….

അത്തറൊന്നും മണത്തില്ലെങ്കിലും അലക്കി തേച്ച ഒരു ലുങ്കിയുമായി എനിക്കും അത്രേടം വരെ പോയാൽ കൊള്ളാമെന്നുണ്ട് …

ഇൻഷാ അള്ളാഹ്

×