ചിന്ത ജെറോമിന്‍റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ രൂക്ഷ വിമർശനം

ന്യൂസ് ബ്യൂറോ, കൊച്ചി
Wednesday, July 4, 2018

എറണാകുളം മഹാരാജാസ് കോളജിൽ എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിന്‍റെ കൊലപാതകത്തെ അപലപിച്ച് യുവജന കമ്മീഷൻ ചെയർ‌പേഴ്സൺ ചിന്ത ജെറോമിന്‍റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ രൂക്ഷ വിമർശനമാണ് സോഷ്യൽ ലോകത്ത് ഉയരുന്നത്.

അഭിമന്യുവിന്റെ കൊലപാതകം ഒറ്റപ്പെട്ട സംഭവം ആണെന്ന പോസ്റ്റിലെ വാചകമാണ് പ്രതിഷേധത്തിന് ഇടയാക്കുന്നത്. ചിന്തയുടെ പോസ്റ്റിനെ വിമര്‍ശിച്ചുകൊണ്ട് എസ്എഫ്ഐ, ഡിവൈഎഫ്ഐ, സിപിഎം അനുഭാവികള്‍ തന്നെ രംഗത്തെത്തി.

‘പൊതുവിൽ കേരളത്തിലെ ക്യാമ്പസുകളിൽ സമാധാനാന്തരീക്ഷമാണ് നിലനിൽക്കുന്നത്. ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങൾ ചെറുക്കപ്പെടേണ്ടതാണ്’. ചിന്തയുടെ ഈ ‘ചിന്ത’ തെറ്റാണെന്ന് ചൂണ്ടിക്കാണിക്കുകയാണ് സോഷ്യല്‍ മീഡിയ.

ചിന്തയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്:

സൗഹൃദങ്ങൾ പൂക്കുന്ന കലാലയ പരിസരങ്ങളിൽ ഒരു വിദ്യാർത്ഥി സംഘടനാ പ്രവർത്തകന്റെ ജീവരക്തം വീഴുന്നത് ഏറെ വേദനാജനകമാണ്. ആയുധങ്ങളുടേതല്ല ആശയങ്ങളുടെ പോരാട്ടമാണ് കലാലയങ്ങളിൽ ഉണ്ടാകേണ്ടത്. പൊതുവിൽ കേരളത്തിലെ ക്യാമ്പസുകളിൽ സമാധാനാന്തരീക്ഷമാണ് നിലനിൽക്കുന്നത്.

ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങൾ ചെറുക്കപ്പെടേണ്ടതാണ്.

പ്രിയപ്പെട്ട സഹോദരാ……

ഹൃദയം നീറുന്നു……

×