സോഷ്യല്‍ മീഡിയ സേവനങ്ങള്‍ക്ക് തടസം നേരിടുന്നതായി റിപ്പോര്‍ട്ട്; ഫേസ്ബുക്കിലും വാട്സാപ്പിലും ഇൻസ്റ്റഗ്രാമിലും പ്രശ്നങ്ങൾ

ടെക് ഡസ്ക്
Wednesday, July 3, 2019

ന്യൂഡല്‍ഹി:ഫേസ്ബുക്ക്, വാട്‌സാപ്പ്, ഇന്‍സ്റ്റാഗ്രാം തുടങ്ങിയ സോഷ്യല്‍ മീഡിയ സേവനങ്ങള്‍ക്ക് തടസം നേരിടുന്നതായി റിപ്പോര്‍ട്ട്. ഫേസ്ബുക്കില്‍ ചിത്രങ്ങള്‍ ലോഡ് ചെയ്യുന്നതിന് ബുദ്ധിമുട്ട് നേരിടുന്നതായാണ് പരാതി.

ഇതേ പ്രശ്‌നം തന്നെ ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള വാട്‌സാപ്പിലും ഇന്‍സ്റ്റാഗ്രാമിലും അനുഭവപ്പെടുന്നതായി റിപ്പോര്‍ട്ടുണ്ട്. ഇതുവഴി ഫോട്ടോ അയക്കാനോ, വോയിസ് മെസേജ് കൊടുക്കാനോ സാധിക്കുന്നില്ല. എന്താണ് പ്രശ്‌നമെന്നതിനെ പറ്റി ഔദ്യോഗിക വിശദീകരണം ഇതുവരെ വന്നിട്ടില്ല.

യൂറോപ്പിലും അമേരിക്കയിലുമാണ് പ്രശ്‌നം വ്യാപകമായി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇന്ത്യ, ആസ്‌ട്രേലിയ, ബ്രസീല്‍, കൊളമ്പിയ, ജപ്പാന്‍, സിംഗപ്പൂര്‍ എന്നിവടങ്ങളിലും സേവനങ്ങള്‍ക്ക് തടസപ്പെടുന്നുണ്ട്.

×