സോഷ്യല്‍ മീഡിയ മാട്രിമോണി ആശയത്തെ ഏറ്റെടുത്ത് സൈബര്‍ ലോകം

ശ്യാം പ്രസാദ്
Wednesday, May 2, 2018

വിവാഹാലോചന നടത്തുന്ന യുവതീയുവാക്കള്‍ക്ക് ഒരു അനുഗ്രഹമായി മാറിയിരിക്കുകയാണ് ഒരു കൂട്ടം ചെറുപ്പക്കാര്‍ സോഷ്യല്‍ മീഡിയ വഴി ആരംഭിച്ച മാട്രിമോണി സര്‍വ്വീസ്. വേറ്റുമാരി എന്ന ഫേസ്ബുക്ക് പേജാണ്‌ സൈബര്‍ ലോകം ഏറ്റെടുത്തിരിക്കുന്നത്.

തികച്ചും സേവനം എന്ന രീതിയില്‍ ആണ് ഈ പേജിലൂടെ വിവാഹാലോചനകള്‍ നടക്കുന്നത്. ആരംഭിച്ചു ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് തന്നെ നിരവധി പ്രൊഫൈലുകള്‍ ഈ പേജ് വഴി പബ്ലിഷ് ചെയ്തു.

പണച്ചിലവ് ഇല്ല എന്നതാണ് പ്രധാനമായും പലരെയും ഇതിലേക്ക് ആകര്‍ഷിക്കുന്നത്. ആണ്‍പെണ് വ്യത്യാസമില്ലാതെ നിരവധി ബയോഡാറ്റകള്‍ ആണ് അനുദിനം ഈ പേജില്‍ പബ്ലിഷ് ചെയ്യപ്പെടുന്നത്.

https://www.facebook.com/WayToMarryOfficial

×