Advertisment

സീനിയർ ചേംബർ അംഗങ്ങൾ സാമൂഹ്യ സുരക്ഷക്ക് പ്രാധാന്യം നൽകണം :അഡ്വ. മുഹമ്മദ്‌ കോയ

author-image
ജോസ് ചാലക്കൽ
Updated On
New Update

സീനിയർ ചേംബർ അംഗങ്ങൾ സാമൂഹത്തിന്റെ സുരക്ഷക്ക് പ്രാധാന്യം നൽകണമെന്നും പരിസ്ഥിതി പ്രശ്നങ്ങളിൽ ഇടപെടണമെന്നും ഇന്ത്യൻ സീനിയർ ചേംബർ ദേശീയ പ്രസിഡന്റ് അഡ്വ. മുഹമ്മദ്‌ കോയ ആവശ്യപ്പെട്ടു.

Advertisment

publive-image

ഇന്ത്യൻ സീനിയർ ചേംബർ പാലക്കാട്‌ ലീജിയന്റെ 2020-21 വർഷത്തേക്കുള്ള ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങിൽ മുഖ്യാഥിതി ആയി സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചു പ്രസിഡന്റ് ടി. അനുപ് കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഇന്ത്യൻ സീനിയർ ചേംബർ ദേശീയ വൈസ് പ്രസിഡന്റ്‌ കെ. ദിലീപ് കുമാർ പുതിയ ഭാരവാഹികൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.

ജൂനിയർ ചേംബർ മുൻ അംഗങ്ങളുടെ കൂട്ടായ്മ ആയ സീനിയർ ചേംബർ, വിദ്യാർത്ഥികൾക്കുള്ള നേതൃത്വ പരിശീലന പരിപാടികളും സാമൂഹ്യ സുരക്ഷക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങളും നടത്തുമെന്ന് പുതുതായി സ്ഥാനം ഏറ്റെടുത്ത പ്രസിഡന്റ്‌ കെ. നന്ദകുമാർ പറഞ്ഞു.

സ്ഥാനാരോഹണത്തിനോട് അനുബന്ധിച്ചു പാലക്കാട് സബ് ട്രഷറിയിലേക്ക് ആവശ്യമായ സാനിറ്റൈസർ കുപ്പികൾ സബ് ട്രഷറി ഓഫീസർ പ്രസീതക്ക് കൈമാറി. ഇന്ത്യൻ സീനിയർ ചേംബർ മുൻ ദേശീയ പ്രസിഡന്റ് ബി. ജയരാജൻ മുഖ്യപ്രഭാഷണം നടത്തി.

മുൻ ദേശീയ പ്രസിഡന്റ്‌ അഡ്വ.എം.വിക്രം കുമാർ, മുൻ സെക്രട്ടറി ജനറൽ പി. പ്രേംനാഥ്, എം. ഭരത്ദാസ്, ഡോ.അരവിന്ദ് റാവു കേഡിഗ, എം. രാമചന്ദ്രൻ, അഡ്വ. എസ്. ടി. സുരേഷ്, എം.ജാഫർഅലി, വിജയഭാനു എന്നിവർ സംസാരിച്ചു ഭാരവാഹികൾ കെ. നന്ദകുമാർ (പ്രസിഡന്റ്‌ ), പി. പ്രേംനാഥ് (വൈസ് പ്രസിഡന്റ്‌ ), എം. ജാഫർ അലി (സെക്രട്ടറി ) വിജയഭാനു (ഖജാൻജി ), പി. സുരേഷ് കുമാർ (ജോയിന്റ് സെക്രട്ടറി ) എ. എം. ഹരിഗോവിന്ദൻ, എം. രാമചന്ദ്രൻ, അഡ്വ. ബി. ജയചന്ദ്രൻ, സി. ടി. ലിൻസൺ (മാനേജിങ് കമ്മിറ്റി അംഗങ്ങൾ ) .

social security
Advertisment