Advertisment

ഉന്നാവ് കേസിലെ ഇരയെ തീ കൊളുത്തി കൊന്ന പൈശാചികതക്കെതിരെ സമൂഹം പ്രതികരിക്കണം: ഐ സി എഫ്

New Update

ജിദ്ദ. രാജ്യത്തെ നീതി നിയമ വാഴ്ചയെ നാണം കെടുത്തി, ഉന്നാവ് കേസിലെ ഇരയെ തീകൊളുത്തി കൊന്ന മൃഗീയതക്കെതിരെ സമൂഹം ഒറ്റകെട്ടായി പ്രതികരിക്കണമെന്ന് ഐ സി എഫ് സൗദി നാഷണല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. വിവാഹ വാഗ്ദാനം നല്‍കി പ്രലോ ഭിപ്പിച്ച് മാസങ്ങളോളം ക്രൂരമായി ബലാല്‍സംഗം ചെയ്ത് പീഢിപ്പിക്കപ്പെട്ട യുവതി ഇത് സംബന്ധിച്ച കേസിനായി റായ്ബലേറിയയിലെ കോടതിയിലേക്ക് പോകും വഴിയാണ് പ്രതികള്‍ തി കൊളുത്തി കൊന്നത്. സമാനമായ സംഭവങ്ങള്‍ നേരത്തെയും ഉന്നാവയില്‍ ഉണ്ടായിട്ടുണ്ട് ബി ജെ പി എം എല്‍ എയും സഹോദരനും ചേര്‍ന്ന് തട്ടികൊണ്ടുപോയി പീഢിപ്പിച്ച യുവതിയെ വാഹനം കയറ്റി വധിക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു.

Advertisment

publive-image

കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടികളില്ലാത്തതും ഇരകള്‍ക്ക് ആവശ്യമായ സംരക്ഷണം നല്‍കാത്തതുമാണ് ഇത്തരം കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണം. അത്യന്തം അപകടമായ സാഹചര്യത്തിലൂടെയാണ് ഇന്ത്യയിലെ നിയമ വാഴച കടന്നു പൊയ്‌കൊണ്ടിരിക്കുന്നത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും യാതൊരു സുരക്ഷിതത്വവും ഇല്ലാത്ത രാജ്യമായി നാട് മാറികൊണ്ടിരിക്കുകയാണ്.

ഭരണ ഉദ്യോഗസ്ഥ സ്വാധീന ശക്തികള്‍ക്കെതിരെ നിയമവ്യവസ്ഥിക്കുള്ളില്‍ നിന്നും ജീവിക്കാനുള്ള പോരാട്ടത്തിനിടെയാണ് യുവതി കൊല്ലപെട്ടതെന്ന് ഏറെ ചിന്തിപ്പി ക്കേണ്ടതാണ്. സയ്യിദ് ഹബീബ് അല്‍ ബുഖാരി അദ്ധ്യക്ഷം വഹിച്ചു നിസാര്‍ കാട്ടില്‍, ബഷീര്‍ ഉള്ളണം, സലീം പാലച്ചിറ,മുജീബ് എ ആര്‍ നഗര്‍, സിറാജ് കുറ്റ്യാടി, അബൂബക്കര്‍ അന്‍വരി, സുബൈര്‍ സഖാഫി, ഉമര്‍ സഖാഫി മൂര്‍ക്കനാട്, റാഫി പതിമംഗലം സംബ ന്ധിച്ചു ബഷീര്‍ എറണാകുളം സ്വാഗതവും എം കെ അഷ്‌റഫലി നന്ദിയും പറഞ്ഞു

Advertisment