സോ​ഫി​യ ലോ​യിസിന്‍റെ അറസ്റ്റില്‍ ആകെ നാറി ബിജെപി, കോടതിയും !! ജാമ്യം കിട്ടിയ വിദ്യാര്‍ഥിനി ഇനി ദേശീയ രാഷ്ട്രീയത്തിലെ ശ്രദ്ധാകേന്ദ്രം

ന്യൂസ് ബ്യൂറോ, ചെന്നൈ
Tuesday, September 4, 2018

തൂ​ത്തു​ക്കു​ടി: വി​മാ​ന​ത്തി​ൽ ബി​ജെ​പി സ​ർ​ക്കാ​രി​നെ​തി​രേ മു​ദ്രാ​വാ​ക്യം മു​ഴ​ക്കി​യെ​ന്ന പ​രാ​തി​യി​ൽ ത​മി​ഴ്നാ​ട്ടി​ൽ അ​റ​സ്റ്റി​ലാ​യ ഗ​വേ​ഷ​ക വി​ദ്യാ​ർ​ഥി​നി​ക്ക് ജാ​മ്യം. തൂ​ത്തു​ക്കു​ടി ജി​ല്ലാ കോ​ട​തി​യാ​ണു ജാ​മ്യം അ​നു​വ​ദി​ച്ച​ത്. കാ​ന​ഡ​യി​ലെ മോ​ണ്‍​ട്രി​യ​ൽ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ വി​ദ്യാ​ർ​ഥി​നി​യാ​യ സോ​ഫി​യ ലോ​യി​സാ​ണ് ക​ഴി​ഞ്ഞ ദി​വ​സം അ​റ​സ്റ്റി​ലാ​യ​ത്. സംഭവത്തില്‍ ബിജെപിയും സോഫിയയെ റിമാന്‍ഡ് ചെയ്ത കോടതിയും ആകെ നാണംകെട്ട അവസ്ഥയിലായി.

ഡി എം കെ ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ സോഫിയയ്ക്ക് പിന്തുണയുമായി രംഗത്ത് വന്നിരുന്നു. സംഭവം ബിജെപിക്കെതിരായ ആയുധമായി പ്രയോഗിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ തയ്യാറെടുക്കുന്നതിനിടെയാണ് പ്രശ്നത്തില്‍ നിന്നും ബിജെപി തലയൂരാന്‍ ശ്രമിക്കുന്നത് . ത​മി​ഴ്നാ​ട് ബി​ജെ​പി പ്ര​സി​ഡ​ന്‍റ് ത​മി​ഴി​സൈ സൗ​ന്ദ​ർ​രാ​ജ​ൻ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു പോ​ലീ​സ് ന​ട​പ​ടി. അ​റ​സ്റ്റി​ലാ​യ സോ​ഫി​യ​യെ ജു​ഡീ​ഷ​ൽ ക​സ്റ്റ​ഡി​യി​ൽ റി​മാ​ൻ​ഡ് ചെ​യ്തു.

വി​മാ​ന​ത്തി​ലി​രു​ന്ന് സോ​ഫി​യ “ബി​ജെ​പി​യു​ടെ ഫാ​സി​സ്റ്റ് സ​ർ​ക്കാ​ർ തു​ല​യ​ട്ടെ’ എ​ന്ന് വി​ളി​ച്ചു​പ​റ​ഞ്ഞ​താ​യി ത​മി​ഴി​സൈ പ​റ​ഞ്ഞു. ത​മി​ഴി​സൈ​യു​ടെ തൊ​ട്ടു​പി​ന്നി​ലെ സീ​റ്റി​ലാ​യി​രു​ന്നു സോ​ഫി​യ ഇ​രു​ന്ന​ത്. ഇ​തേ​തു​ട​ർ​ന്ന് ബി​ജെ​പി നേ​താ​വ് തൂ​ത്തു​ക്കു​ടി​യി​ലെ പു​തു​ക്കോ​ട്ട പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി. പി​ന്നാ​ലെ തൂ​ത്തു​ക്കു​ടി വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു പോ​ലീ​സ് സോ​ഫി​യ​യെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

സോ​ഫി​യ ഭീ​ക​ര​സം​ഘ​ട​ന​യി​ലെ അം​ഗ​മാ​ണെ​ന്ന് ത​മി​ഴി​സൈ പി​ന്നീ​ട് മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു. അ​വ​ർ ഒ​രു സാ​ധാ​ര​ണ വ്യ​ക്തി​യെ പോ​ലെ​യാ​യി​രു​ന്നി​ല്ല. ഞാ​ൻ അ​വ​രെ ഭ​യ​പ്പെ​ടു​ന്നി​ല്ല. പ​ക്ഷേ, വി​മാ​ന​ത്തി​ലെ മ​റ്റു യാ​ത്ര​ക്കാ​ർ​ക്ക് അ​വ​ർ ശ​ല്യ​മു​ണ്ടാ​ക്കി. അ​തു​കൊ​ണ്ടാ​ണു ഞാ​ൻ പ്ര​തി​ക​രി​ച്ച​ത്. ഒ​രു പൊ​തു​സ്ഥ​ല​ത്തു ജ​ന​ങ്ങ​ൾ​ക്കു ശ​ബ്ദം ഉ​ണ്ടാ​ക്കാം, പ​ക്ഷേ ഒ​രു വി​മാ​ന​ത്തി​ൽ അ​ല​റാ​ൻ ആ​ർ​ക്കും അ​വ​കാ​ശ​മി​ല്ല- ത​മി​ഴി​സൈ മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു.

അ​റ​സ്റ്റി​ലാ​യി ഒ​ന്പ​തു മ​ണി​ക്കൂ​റി​നു​ശേ​ഷ​വും പോ​ലീ​സ് എ​ഫ്ഐ​ആ​റി​ന്‍റെ പ​ക​ർ​പ്പ് ന​ൽ​കി​യി​ട്ടി​ല്ലെ​ന്നും ഏ​തൊ​ക്കെ വ​കു​പ്പു​ക​ളാ​ണ് സോ​ഫി​യ​യ്ക്കെ​തി​രേ ചു​മ​ത്തി എ​ന്ന കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത​ത​യി​ല്ലെ​ന്നും സോ​ഫി​യ​യു​ടെ അ​ഭി​ഭാ​ഷ​ക​ൻ അ​തി​ശ​യ കു​മാ​ർ ആ​രോ​പി​ച്ചി​രു​ന്നു. അതേസമയം അറസ്റ്റോടെ  ഇപ്പോള്‍ ദേശീയ രാഷ്ട്രീയത്തില്‍ പോലും സോഫിയ ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണ്.

×