Advertisment

ഗാർണറുടെ പ്രേതം ഗതികിട്ടാതലയുമ്പോൾ; വീർപ്പുമുട്ടൽ വരികളാക്കി സംവിധായകൻ സോഹൻ റോയ്...'വർണ്ണ ഗർജ്ജനം' എന്ന തലക്കെട്ടോടെ ചെയ്ത കവിത ഒരു പോരാട്ടമുദ്രാവാക്യത്തിൻ്റെ ചടുലതയോടെ ശബ്ദാവിഷ്ക്കാരം ചെയ്തിരിക്കുന്നു

New Update

സോഹൻ റോയ് തന്റെ ഫേസ്ബുക്കിൽ കുറിച്ച കവിതയാണിത് പകർച്ചവ്യാധികളും പ്രകൃതിദുരന്തങ്ങളും നമ്മുടെ വീട്ടുപടിക്കൽ വന്നെത്തി നിൽക്കുന്ന ഈ സമയത്തും , അതൊന്നും കാണാൻ കൂട്ടാക്കാതെ വംശീയ വാദം നടപ്പാക്കാൻ പുതിയ ഇരകളെ തേടി ഇറങ്ങുകയാണ് ചില മനുഷ്യർ. ചർമ്മത്തിന്റെ നിറം കറുത്തതായതുകൊണ്ട് മാത്രം ഈ ലോകത്ത് നിന്ന് വിട പറയേണ്ടി വന്നയാളാണ് അമേരിക്കക്കാരനായ ജോർജ് ഫ്ലോയ്ഡ്. അതേ നാട്ടിൽ തന്നെ കുറച്ചു നാളുകൾക്കുമുൻപ് വംശീയ വിദ്വേഷത്തിന് ഇരയായ ഗാർണറിന്റെ മറ്റൊരു പിൻഗാമി. നീതി നിഷേധിക്കപ്പെട്ടവർക്ക് അത് നേടിക്കൊടുക്കാൻ ബാധ്യതയുള്ള നിയമപാലകർ തന്നെ, നിറത്തിന്റെ പേരിൽ ഒരു പച്ച മനുഷ്യനെ കുരുതി കൊടുക്കുന്നത് കണ്ട് ഞെട്ടിത്തരിച്ചു നിൽക്കുകയാണ് ലോകം.

Advertisment

publive-image

ശ്വാസം നിലച്ചുപോകുന്ന ഈ ക്രൂരതയ്ക്കെതിരെ 'എനിക്ക് ശ്വാസം മുട്ടുന്നു ', #blacklivesmatter തുടങ്ങിയ ഹാഷ് ടാഗുകളോടെ ലോകം മുഴുവൻ ഇന്റർ നെറ്റിലൂടെ പ്രതികരിക്കുകയാണ്. സാമൂഹികമായ അസമത്വങ്ങൾക്കെതിരെ എല്ലാദിവസവും കവിതകളിലൂടെ പ്രതികരിക്കാറുള്ള ഹോളിവുഡ് സംവിധായകനും കവിയുമായ ഡോ. സോഹൻ റോയ്, 'വർണ്ണ ഗർജ്ജനം ' എന്ന പേരിൽ എഴുതിയ ഈ കവിത സമൂഹമാധ്യമങ്ങളിലൂടെ ലക്ഷക്കണക്കിന് ആളുകളിലേയ്ക്ക് മണിക്കൂറുകൾക്കകം എത്തുകയായിരുന്നു.

തൊലി കറുത്തു പോയതിന്റെ പേരിൽ വിവേചനവും അസമത്വവും അനുഭവിക്കുന്നവർ ഭാഷ, ദേശ വ്യത്യാസങ്ങളില്ലാതെ ലോകമെങ്ങുമുണ്ട്. ഹൃദയത്തിൽ തുളച്ചു കയറുന്ന വരികളിലൂടെ അവർക്കെല്ലാവർക്കും ഐക്യദാർഢ്യം പ്രകടിപ്പിക്കുകയാണ് ഇതിലെ ഓരോ വരികളും.

വർണ്ണവെറിയുടേയും അടിച്ചമർത്തലിന്റേയും കൈകളിൽക്കിടന്ന് പിടയുന്ന അനേകം കഴുത്തുകൾ ലോകമെങ്ങും ഉണ്ട്. ശ്വാസത്തോടൊപ്പം വീർപ്പുമുട്ടിപ്പോയ അവരുടെ തേങ്ങലിന് ഈ ലോകത്തോട് വിളിച്ച് പറയാനുള്ളതെല്ലാം ഈ കവിതയിലുണ്ട്. വിശപ്പ് ഞെരിച്ചമർത്തുന്ന വയറുമായി തെരുവിൽ കിടന്നുറങ്ങുന്നവർ മുതൽ, സമൂഹത്തിലെ വിവിധ തുറകളിൽ പേരിൽ തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും സ്വന്തം നിറത്തിന്റെ പേരിൽ നൂറ്റാണ്ടുകളായി അനുഭവിച്ചു പോരുന്ന ഒരു ജനതയെ നിങ്ങൾക്ക് ഈ വരികളിൽ കാണാം. തൊലി മാത്രം കണ്ട് മനുഷ്യന് അതിരുകൾ നിശ്ചയിക്കുന്നവരുടെ കണ്ണുകൾക്ക്, അതിനു താഴെയുള്ള രക്തം കൂടി നോക്കി മനുഷ്യസൃഷ്ടിയിലെ തുല്യത മനസ്സിലാക്കാൻ കഴിയുന്ന ദിവസവും പ്രതീക്ഷിച്ച് ശ്വസിക്കാൻ കാത്തിരിക്കുന്ന ഒരു വലിയ വിഭാഗം ജനതയെക്കുറിച്ച് ഈ വരികൾ നിങ്ങൾക്ക് പറഞ്ഞു തരും. ഇംഗ്ലീഷ് ഭാഷയിൽ വിവർത്തനം ചെയ്ത് ആലപിച്ച ഈ കവിതയ്‌ക്ക് ഇന്ന് അമേരിക്കയിലും യൂറോപ്പിലും നിരവധി ആരാധകരുണ്ട്.

യുഎഇ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ സി ഇ ഓ കൂടിയാണ് സോഹൻ റോയ്. ഉത്തരാധുനിക സാഹിത്യരംഗത്ത് വേറിട്ടുനിൽക്കുന്ന 900 ഓളം കവിതകൾ അദ്ദേഹം എഴുതിയിട്ടുണ്ട്. കഴിഞ്ഞവർഷത്തെ സൂര്യഫെസ്റ്റിവലിൽ വെച്ച്, മലയാളത്തിലെ പഴയ മഹാകാവ്യങ്ങളുടെ മാതൃക പിന്തുടർന്നു കൊണ്ട് ഇത്തരത്തിലുള്ള അറുനൂറോളം കവിതകളടങ്ങിയ 'അണു മഹാകാവ്യം ' എന്ന പുസ്തകം അദ്ദേഹം പ്രകാശനം ചെയ്തിരുന്നു.

അദ്ദേഹം ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്ത ഹോളിവുഡ് ചലച്ചിത്രം "ഡാം 999" , ഓസ്കാർ പുരസ്കാരത്തിന്റെ ചുരുക്കപ്പട്ടികയിൽ, മൂന്ന് വിഭാഗങ്ങളിലായി 5 കാറ്റഗറികളിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഈ സിനിമയുടെ തിരക്കഥയ്‌ക്ക് ഓസ്കാർ ലൈബ്രറിയുടെ സ്ഥിരം പുസ്തകശേഖരത്തിലേയ്ക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു.

'വർണ്ണ ഗർജ്ജനം' ഉൾപ്പെടെയുള്ള അദ്ദേഹത്തിന്റെ കവിതകൾക്ക് ഹൃദ്യമായ സംഗീതവും ഓർക്കസ്ട്രേഷനും നൽകി ആലപിച്ചിരിക്കുന്നത് പ്രശസ്ത സിനിമാ സംഗീത സംവിധായകനായ ബി ആർ ബിജുറാം ആണ്. ഒരു മനുഷ്യന്റെ മരണ വെപ്രാളത്തിന്റെ തീവ്രത വരികളിലൂടെ കണ്മുന്നിലെത്തിയതുകൊണ്ടുതന്നെ, ആലാപന സമയത്ത് അത്തരമൊരു അനുഭവത്തിലൂടെ കടന്നുപോയതായി ഗായകൻ കൂടിയായ ബിജു സാക്ഷ്യപ്പെടുത്തുന്നു. കറുത്ത ജൂതൻ, ഐക്കരക്കോണത്തെ ഭിഷഗ്വരന്മാർ എന്നിവയടക്കമുള്ള ധാരാളം മുഖ്യധാരാ സിനിമകൾക്കുവേണ്ടി സംഗീതസംവിധാനവും പശ്ചാത്തലസംഗീതവും അദ്ദേഹം നിർവഹിച്ചിട്ടുണ്ട്. ഇംഗ്ലീഷ് ഭാഷയിൽ ഈ കവിത ആലപിച്ചിരിക്കുന്നത് കൊച്ചി രാജഗിരി സ്കൂളിലെ പത്താം ക്‌ളാസ്സ് വിദ്യാർത്ഥിനിയായ ബിന്ദ്യ ബഷി ആണ്.

sohanray
Advertisment