Advertisment

സോജ ബിസ്മിയ പകച്ചു നിന്നില്ല… മഹാമാരികാലത്തെ സന്നദ്ധസേവനത്തിന് നാടിന്റെ ആദരം - വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റ് സോജയെ ആദരിച്ചു

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update

publive-image

Advertisment

ഓമശ്ശേരി: കൊറോണയെ ഭയന്ന് എല്ലാവരും ഉള്ളിലൊളിക്കുന്ന കാലത്താണ് സോജ ബിസ്മിയ എന്ന ഈ കൊച്ചു പെണ്‍കുട്ടി മാതൃകയാവുന്നത്. അയല്‍വീട്ടിലെ മുഴുവന്‍ പേര്‍ക്കും കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച് ആശുപ്രത്രിയില്‍ പ്രവേശിപ്പിച്ച സമയത്ത് കോവിഡിനു മുന്നില്‍ പകച്ചു നില്‍ക്കാതെ സന്നദ്ധ സേവനം നടത്തി സമൂഹത്തിന് മികച്ച മാതൃക കാണിച്ചിരിക്കുകയാണ് സോജ ബിസ്മിയ.

തൊട്ടടുത്ത വീട്ടിലെ ചെറിയ കുട്ടി ഒഴികെ എല്ലാവരെയും കോവിഡ് ബാധിച്ച് ആശുപത്രിയിലേക്ക് മാറ്റിയപ്പോള്‍ ആ വീട്ടില്‍ തനിച്ചായ കുഞ്ഞിന്റെ പരിചരണം ഏറ്റെടുക്കാന്‍ യാതൊരു ഭയവും കൂടാതെ സോജ തയ്യാറാവുകയായിരുന്നു. ചെറിയ കുട്ടിക്ക് കൂട്ടിരുന്നാണ് സോജ മാതൃകയായത്. പിന്നീട് സോജക്ക് കോവിഡ് ബാധിക്കുകയും സിഎഫ്ല്‍ടിസിയില്‍ കഴിഞ്ഞു രോഗമുക്തി നേടുകയും ചെയ്തു.

സോജയെ വിമണ്‍ ജസ്റ്റിസ് കോഴിക്കോട് ജില്ലാ കമ്മിറ്റി ഉപഹാരം നല്‍കി ആദരിച്ചു. ഈ മഹാമാരികാലത്ത് എളിയ പ്രായത്തില്‍ ഇങ്ങനെ ഒരു ത്യാഗം ചെയ്യാന്‍ സന്നദ്ധയായ സോജ ബിസ്മിയ നല്ല മാതൃകയാണ് സമൂഹത്തിന് കാണിച്ചു കൊടുത്തതെന്ന് വിമന്‍ ജസ്റ്റിസ് ജില്ലാ കമ്മിറ്റി അംഗം മുബീന വാവാട് പറഞ്ഞു.

വിനീത മൂടൂര്‍, താഹിറ ഓമശ്ശേരി എന്നിവര്‍ പങ്കെടുത്തു. ഓമശ്ശേരി പ്ലസന്റ് സ്‌കൂളില്‍ നിന്ന് പത്താം ക്ലാസ്സ് കഴിഞ്ഞ ഈ മിടുക്കി ഓമശ്ശേരി തെയ്യത്തുംകുഴി അഹമ്മദ് കുട്ടി-നെസി ദമ്പതികളുടെ മകളാണ്.

 

kozhikode news
Advertisment