Advertisment

സോളാര്‍ കേസിന്‍റെ അന്വേഷണം സി.ബി.ഐക്ക്​ വിട്ടത്​ ബി.ജെ.പിയുമായുള്ള രഹസ്യധാരണ പ്രകാരം; ഓലപാമ്പ്​ കാണിച്ച്‌​ യു.ഡി.എഫിനെ വിരട്ടാന്‍ നോക്കേണ്ടെന്ന് ചെന്നിത്തല

New Update

തിരുവനന്തപുരം:​ സോളാര്‍ കേസിന്‍റെ അന്വേഷണം സി.ബി.ഐക്ക്​ വിട്ടത്​ ബി.ജെ.പിയുമായുള്ള രഹസ്യധാരണ പ്രകാരമാണെന്ന്​ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല. ഓലപാമ്പ്​ കാണിച്ച്‌​ യു.ഡി.എഫിനെ വിരട്ടാന്‍ നോക്കേണ്ട. സര്‍ക്കാര്‍ നടപടിയെ രാഷ്​ട്രീയമായി നേരിടുമെന്നും ചെന്നിത്തല പറഞ്ഞു.

Advertisment

publive-image

തെരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാവുന്നെ്​ ഉറപ്പായപ്പോഴാണ്​ വീണ്ടും സോളാര്‍ കേസ്​ കുത്തിപൊക്കിയത്​. വാളയാര്‍ പീഡനകേസിലും പെരിയ ഇരട്ടകൊലയിലും സി.ബി.ഐയെ എതിര്‍ത്ത സര്‍ക്കാറാണ്​ സോളാര്‍ സി.ബി.ഐയെ ഏല്‍പ്പിക്കുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

സോളാര്‍ കേസ്​ സി.ബി.ഐക്ക്​ വിടാന്‍ കഴിഞ്ഞ ദിവസം സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നു. സോളാര്‍ സംബന്ധിച്ച ആറ്​ പീഡന കേസുകളാണ്​ സി.ബി.ഐക്ക്​ വിടാന്‍ സര്‍ക്കാര്‍ തീരുമാനം എടുത്തത്​.

solar case chennithala response
Advertisment