Advertisment

സോളാറിലെ സിബിഐ അന്വേഷണം തിരിച്ചടിയാകുമോയെന്ന ഭയത്തില്‍ ഇടതുമുന്നണി ! മന്ത്രിസഭയോ എല്‍ഡിഎഫോ വിഷയം ചര്‍ച്ച ചെയ്യാത്തതിലും പ്രതിഷേധം. സോളാറിലെ പരാതിക്കാരിക്ക് വിശ്വാസ്യതയില്ലെന്നു പല ഇടതുമുന്നണി ഘടകകക്ഷി നേതാക്കളും. ഉമ്മന്‍ചാണ്ടിക്കെതിരായ അന്വേഷണം തിരിഞ്ഞുകൊത്തുമെന്നും ഭയം. സോളാറിലെ തിരക്കിട്ട നീക്കം പരാജയമോ ?

New Update

publive-image

Advertisment

കൊച്ചി: സോളാര്‍ കേസ് സിബിഐക്ക് വിട്ടത് തിരിച്ചടിക്കുമോയെന്ന ആശങ്കയില്‍ സിപിഎം ഒഴികെയുള്ള ഇടതുമുന്നണി ഘടകകക്ഷികള്‍. സിപിഐ അടക്കമുള്ള കക്ഷികളാണ് ഇക്കാര്യത്തില്‍ എതിരഭിപ്രായമുന്നയിക്കുന്നത്. കേസ് സിബിഐക്ക് വിട്ടത് മന്ത്രിസഭയോ, ഇടതുമുന്നണിയോ ചര്‍ച്ച ചെയ്യാതെയാണെന്ന വിമര്‍ശനവും ഉയരുന്നത്.

സോളാര്‍ കേസ് ഇനിയും ചര്‍ച്ചയാക്കിയാല്‍ ജനം അംഗീകരിക്കില്ലെന്നാണ് പൊതുവിലയിരുത്തല്‍. സോളാര്‍ കേസിലെ പരാതിക്കാരിയുടെ മൊഴിയും അവരുടെ തുറന്നു പറച്ചിലും കേരളീയ സമൂഹത്തിന് മുന്നില്‍ വിശ്വാസ്യത നഷ്ടമാക്കിയതാണെന്നാണ് സത്യം. ഓരോ തവണയും സ്വന്തം ലാഭത്തിനനുസരിച്ച് മൊഴി മാറ്റിയ സോളാര്‍ കേസിലെ പരാതിക്കാരിയെ കോടതി പോലും വിശ്വസിച്ചിരുന്നില്ല.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സോളാര്‍ കേസ് കത്തിനിന്നപ്പോള്‍ പോലും അതു പ്രചാരണത്തില്‍ പ്രതിഫലിച്ചിരുന്നില്ല. കേസില്‍ ആരോപണ വിധേയരായവരൊക്കെ തെരഞ്ഞെടുപ്പില്‍ വിജയിച്ചുവെന്നതും ചരിത്രം. ഈ ചരിത്ത്രിനിടയിലാണ് വീണ്ടും മണ്ടത്തരം കാട്ടാന്‍ സിപിഎം ഇറങ്ങുന്നത്.

publive-image

ഉമ്മന്‍ചാണ്ടി യുഡിഎഫിന്റെ നേതൃത്വത്തിലേക്ക് എത്തിയപ്പോള്‍ തന്നെ അദ്ദേഹത്തിനെതിരെ ഈ കേസ് പ്രയോഗിച്ചത് ഗുണം ചെയ്യുമോയെന്ന ആശങ്കയാണ് ഇപ്പോള്‍ പല ഇടതു നേതാക്കള്‍ക്കുമുള്ളത്. ഉമ്മന്‍ചാണ്ടിയുടെ പ്രതിച്ഛായക്ക് ഈ കേസ് മങ്ങലേല്‍പ്പിക്കില്ലെന്നും നേതാക്കള്‍ തന്നെ പറയുന്നു. സിപിഎം നേതാക്കളുടെ മാത്രം എടുത്തുചാട്ടമാണ് ഇതിനു പിന്നിലെന്നാണ് മറ്റു കക്ഷികള്‍ പറയുന്നത്.

ഇരയെ കണ്ട് ചില സിപിഎം നേതാക്കള്‍ പരാതി എഴുതി മുഖ്യമന്ത്രിക്ക് നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലെ ചര്‍ച്ചകള്‍ക്ക് ശേഷമായിരുന്നു ഈ നടപടി. അതുകൊണ്ടുതന്നെ ഈ കേസിലെ വരുംവരായ്കകള്‍ സിപിഎമ്മിന്റെ മാത്രം ഉത്തരവാദിത്വമെന്നാണ് ഇവര്‍ പറയുന്നകത്.

സാധാരണ ഇത്തരമൊരു കാര്യം സര്‍ക്കാരിന്റെ മാത്രം കാര്യമാണെന്നൊക്കെയാണ് എന്നു പറഞ്ഞ് ന്യായീകരിക്കാമെങ്കിലും മന്ത്രിസഭയോ എല്‍ഡിഎഫോ ചര്‍ച്ച ചെയ്യണമായിരുന്നുവെന്നാണ് പലരും പറയുന്നത്. മുഖ്യമന്ത്രിയടക്കമുള്ളവരെ ഈ അതൃപ്തി അറിയിച്ചിട്ടുണ്ട്.

kochi news
Advertisment