കാ​റ്റാ​ടി യ​ന്ത്രത്തിന്‍റെ പേരിലും തട്ടിപ്പ് : സോളാര്‍ നായിക സ​രി​താ എ​സ്. നാ​യ​ര്‍ക്കെതിരെ ജാ​മ്യ​മി​ല്ലാ അ​റ​സ്റ്റു​വാ​റ​ണ്ട്

ന്യൂസ് ബ്യൂറോ, കൊച്ചി
Monday, July 9, 2018

 കൊച്ചി: സോളാര്‍ കേസ് നായിക സ​രി​താ എ​സ്. നാ​യ​ര്‍​ക്കു വീണ്ടും തട്ടിപ്പ് കേസില്‍ ജാ​മ്യ​മി​ല്ലാ അ​റ​സ്റ്റു​വാ​റ​ണ്ട് . കാ​റ്റാ​ടി യ​ന്ത്രം സ്ഥാ​പി​ച്ചു​ ന​ല്‍​കാ​മെ​ന്നു വാ​ഗ്ദാ​നം ചെ​യ്തു പ​ണം ത​ട്ടി​യ കേ​സി​ലാണ് വാറണ്ട്.

വാ​ഴ​ക്കു​ളം സ്വ​ദേ​ശി​ക​ളി​ല്‍​ നി​ന്നു 40 ല​ക്ഷ​ത്തോ​ളം രൂ​പ ത​ട്ടി​യെ​ടു​ത്തു​വെ​ന്ന കേ​സി​ല്‍ വി​സ്താ​ര​ത്തി​നു ഹാ​ജ​രാ​കാ​തി​രു​ന്ന​തി​നെ​ത്തു​ട​ര്‍​ന്ന്‍ സ​രി​തയെ അ​റ​സ്റ്റു ചെ​യ്തു ഹാ​ജ​രാ​ക്കാ​ന്‍ മൂ​വാ​റ്റു​പു​ഴ മ​ജി​സ്ട്രേ​റ്റ് കോ​ട​തി നി​ര്‍​ദേ​ശി​ക്കുകയായിരുന്നു. സ​രി​ത​ എ​സ്. നാ​യരു​ടെ ജാ​മ്യം റ​ദ്ദാ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

വി​സ്താ​ര​മ​ധ്യേ പ​ല​വ​ട്ടം കോ​ട​തി​യി​ല്‍ ഹാ​ജ​രാ​കാ​ന്‍ നി​ര്‍​ദേ​ശി​ച്ചി​ട്ടും സ​രി​ത എത്തിയില്ലെന്ന് പറയുന്നു. ഇതിനിടെയില്‍ കേസ് ഒത്തുതീര്‍ക്കാനുള്ള നടപടികളും ഉണ്ടായില്ല . ഇതേതുടര്‍ന്നാണ്‌ നടപടി.

×