Advertisment

പൗരത്വ ഭേദഗതി നിയമത്തിന് എതിരായ പോരാട്ടങ്ങൾക്ക് ഐക്യദാർഢ്യം

author-image
admin
New Update

റിയാദ്: പൗരത്വ ഭേദഗതി നിയമത്തിനെതിരായും  ഹിഡൺ അജണ്ടയോടെയുള്ള എൻ ആർ സിക്കും  എതിരായുള്ള പോരാട്ടങ്ങൾക്ക് സൗദി ഇന്ത്യൻ ഇസ്ലാഹി സെന്റർ റിയാദ് സെൻട്രൽ കമ്മിറ്റി ജനറൽ ബോഡി ഐക്യദാർഢ്യം പ്രകടിപ്പിച്ചു, പോരാട്ടങ്ങൾ കരിനി യമങ്ങൾ പിൻവലിക്കും വരെ തളരാതെ മുന്നോട്ട് കൊണ്ടുപോകുവാൻ രാജ്യത്തെ മുഴുവൻ ജനാധിപത്യ വിശ്വാസികളും രംഗത്തിറങ്ങണമെന്നും ജനറൽ ബോഡി ആവശ്യ പ്പെട്ടു.

Advertisment

publive-image

'നേരിന്റെ ശബ്ദം നന്മയുടെ സംഘം ' എന്ന കാപ്‌ഷനിൽ സൗദി ഇന്ത്യൻ ഇസ്ലാഹി സെ ന്റർ നാഷണൽ കമ്മിറ്റിയുടെ മെമ്പർഷിപ്പ് കാമ്പയിനിന്റെ ഭാഗമായി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ കീഴിൽ മെമ്പർഷിപ്പ് കാമ്പയിൻ പൂർത്തിയാക്കി   ബത്ഹ, അസീസിയ, ന്യൂ സനയ്യ, റൗദ മലാസ് എന്നീ യൂണിറ്റ് കമ്മിറ്റികളുടെ തിരഞ്ഞെടുപ്പിന് ശേഷം സെൻട്രൽ കമ്മിറ്റി ജനറൽ ബോഡി ഇസ്ലാഹി സെന്റർ ഓഡിറ്റോറിയത്തിൽ ചേർന്നു.  സിറാജ് തയ്യിലിന്റെ അദ്ധ്യക്ഷതയിൽ നടന്ന ജനറൽ ബോഡിയിൽ ഷാജഹാൻ ചളവറ പ്രവർത്തന റിപ്പോർട്ടും ഷഫീഖ് കൂടാളി വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു.  അഷ്‌റഫ് മരുത, സഹൽ ഹാദി, ശംസുദ്ധീൻ ശ്രീകണ്ടാപുരം,  അസീസ് മാവൂർ, വീരാൻ കുട്ടി, ഇബ്രാഹിം ഖലീലുള്ള, ഫഹദ് ഷിയാസ്, സലാം തൊടികപുലം, ഇഖ്ബാൽ കൽപ്പത്തിങ്കൽ  തുടങ്ങിയവർ സംസാരിച്ചു.

2020-2021 വർഷത്തേക്കുള്ള 31 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയേയും തുടർന്ന്  അബ്ദുൾ ഹമീദ് മടവൂർ (ഉപദേശക സമിതി ചെയർമാൻ ), സിറാജ് തയ്യിൽ (പ്രസിഡന്റ് ),  ഷാജ ഹാൻ ചളവറ (ജനറൽ സെക്രട്ടറി ),  ഷഫീഖ് കൂടാളി (ട്രഷറർ ) അഷ്‌റഫ് സി പി, അബ്ദു സമദ് പുളിക്കൽ (വൈസ് പ്രസിഡന്റുമാർ ) സാജിദ് ഒതായി,  സലീം പൂവൻ കാവിൽ  (ജോയിന്റ് സെക്രട്ടറിമാർ ) എന്നിവരെ ഭാരവാഹികളായും തിരഞ്ഞെടുത്തു.  അബ്ദു സമദ് പുളിക്കൽ, ഇംതിയാസ് മാഹി,  സലിം പൂവൻകാവിൽ  എന്നിവർ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. സാജിദ് ഒതായി സ്വാഗതവും ഹബീബ് പുത്തലത്ത് നന്ദിയും പറഞ്ഞു.

Advertisment