Advertisment

പൊതുപ്രവർത്തകർക്കും മാധ്യമപ്രവർത്തകർക്കും നേരെയുള്ള പോക്സോ കേസ് അംഗീകരിക്കാനാവില്ല - സോളിഡാരിറ്റി

New Update

പാലക്കാട്: പ്രതികരിക്കുന്നവരെ വേട്ടയാടി ഇല്ലാതാക്കുക എന്നത് ഫാസിസ്റ്റ് ഭരണകൂടത്തിന്റെ പ്രവർത്തന രീതിയാണ്. സംഘപരിവാർ ഭരണകൂടം വിയോജിക്കുന്നവരെയും വിമർശിക്കുന്നവരെയും കൊന്നുതള്ളിയും, ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയും വേട്ടയാടി കൊണ്ടിരിക്കുകയാണ്.

Advertisment

സംഘപരിവറിന്റെ പൗരാവകാശ - മനുഷ്യാവകാശ വേട്ടക്കെതിരെ ശക്തമായ ഭാഷയിൽ സംസാരിക്കാറുള്ള സി.പി.എം നേത്യർത്വം നൽകുന്ന ഇടത്പക്ഷ

സർക്കാരിൻറ അനീതികൾക്കെതിരെ സംസാരിക്കുകയും, വിമർശനം ഉന്നയിക്കുകയും ചെയ്യുന്നവർക്കെതിരെ പിണാറയി പോലീസ് സംഘപരിവാർ ഭരണകൂട ഭീകരതയെ അതേപടി കോപ്പിയടിച്ച് കേരളത്തിലും പൊതുപ്രവർത്തകരെയും, മാധ്യമപ്രവർത്തകരെയും വേട്ടയാടിക്കൊണ്ടിരിക്കുന്നു.

മാവോയിസ്റ്റുകൾ എന്നാരോപിച്ച് പോലീസ് വെടിവെച്ചുകൊന്ന സംഭവം അന്വേഷിച്ചറിയാൻ അട്ടപ്പാടിയിൽ പോയ പ്രശസ്ത മനുഷ്യാവകാശ പ്രവർത്തകൻ അഡ്വ:പി.എ.പൗരൻ അടക്കമുള്ള വ്യക്തികൾക്ക് നേരെ UAPA 43 എഫ് വകുപ്പ് പ്രകാരം കേരള പോലീസ് നോട്ടീസ് നൽകിയിരിക്കുന്നു. അഡ്വ. പി.എ. പൗരൻ അടക്കമുള്ള മനുഷ്യവകാശ പ്രവർത്തകർക്ക് നേരെയുള്ള പോലീസ് നടപടി എത്രയും പെട്ടെന്ന് പിൻവലിക്കാൻ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്ന് സോളിഡാരിറ്റി ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

വാളയാറിൽ സഹോദരിമാർ അതി ക്രൂരമായി കൊലചെയ്യപ്പെട്ടതുമായി ബന്ധപ്പെട്ട് പോലീസിൻറെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയെ തുറന്ന് കാണിക്കുകയും, സി.ഡബ്ലി.യു.സി ചെയർമാൻ പ്രതികളെ രക്ഷിക്കാൻ വേണ്ടി നടത്തിയ ഇടപ്പെടലുകൾ ചൂണ്ടിക്കാണിക്കുകയും ചെയ്ത പൊതുപ്രവർത്തകർക്കും, മാധ്യമപ്രവർത്തകർക്കും നേരെ പോക്സോ കേസ് ചുമത്തിയ കേരള പോലീസ് നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണ്.

വാളയാർ സഹോദരിമാരെ പിച്ചിച്ചീന്തിയ കുറ്റവാളികളെ പിടികൂടാൻ ഇതുവരെയും പോലിസിന് സാധിച്ചിട്ടില്ല. ആ പ്രതികൾക്ക് വേണ്ടി കോടതിയിൽ ഹാജരായ സി.ഡബ്യൂ.സി ചെയർമാനെ നിയമത്തിനു മുന്നിൽ കൊണ്ടു വരാൻ കേരള പോലീസ് തയ്യാറയിട്ടില്ല. അനീതികൾക്കെതിരെ വിരൽചൂണ്ടുന്ന പൊതുപ്രവർത്തകരേയും, സത്യാസന്ധമായി വാർത്ത റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകരെയും, മാധ്യമ സ്ഥാപനങ്ങളെയും വേട്ടയാടാൻ ശ്രമിച്ചാൽ ശക്തമായ ജനകീയ പ്രക്ഷോഭത്തെ നേരിടേണ്ടിവരുമെന്ന് സോളിഡാരിറ്റി ജില്ലാ സെക്രട്ടറിയേറ്റ് മുന്നറിയിപ്പുനൽകി.

സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് ലുക്മാൻ ആലത്തൂർ അധ്യക്ഷതവഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി നൗഷാദ് ആലവി, ജില്ലാ സെക്രട്ടറിമാരായ നജീബ് ആലത്തൂർ, ഷാക്കിർ അഹ്മദ്, നൗഷാദ് ഇബ്രാഹിം, സക്കീർ പുതുപ്പള്ളി തെരുവ്, ഹസന്നൽബന്ന, ഫിറോസ് പുതുക്കോട്, സുഹൈറലി അലി എന്നിവർ സംസാരിച്ചു.

solidarity
Advertisment